സംസ്ഥാനത്ത് ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകൾ ഇന്ന് അവസാനിക്കും

സംസ്ഥാനത്ത് ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകൾ ഇന്ന് അവസാനിക്കും.

പ്ലസ് ടു – വി എച്ച് എസ് ഇ പരീക്ഷകൾ രാവിലെയും പ്ലസ് വൺ പരീക്ഷ ഉച്ചയ്ക്ക് ശേഷവുമാണ് നടക്കുക. ഈ മാസം 26നാണ് കൊവിഡ് വ്യാപനം കാരണം മാറ്റിവച്ച പരീക്ഷകൾക്ക് തുടക്കമായത്. SSLC പരീക്ഷ 28 ന് അവസാനിച്ചിരുന്നു.

ആരോഗ്യ വകുപ്പിന്റെ മാർഗനിർദ്ദേശത്തിനനുസരിച്ചാണ് പരീക്ഷ നടത്തുന്നത്. ഉത്തരക്കടലാസുകൾ ഏഴ് ദിവസങ്ങൾക്ക് ശേഷമാകും മൂല്യനിർണയത്തിന് എടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News