ആലപ്പുഴ സ്വദേശിയുടെ മരണം; കൊവിഡ് പരിശോധന ഫലം പോസിറ്റീവ്

ആലപ്പുഴയിൽ കോവിഡ് നിരിക്ഷണത്തിലിരുന്ന വ്യക്തി മരിച്ചു. ചെങ്ങന്നൂർ പാണ്ടനാട് സ്വദേശി ജോസ് ജോയി ആണ് മരിച്ചത്.

ഇയാൾക്ക് 38 വയസായിരുന്നു. അബുദാബിയിൽ നിന്ന് ഈ കഴിഞ്ഞ മെയ് 27നാണ് ഇയാൾ കൊച്ചി വിമാനത്താവളത്തിൽ മടങ്ങിയെത്തിയത്. തുടർന്ന് കോവിഡ് കെയർ സെൻ്ററിൽ നിരീക്ഷണത്തിൽ ആയിരുന്നു.കരൾ രോഗ ബാധിതനായിരുന്നു.

രക്തം ശർദ്ധിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഉച്ചയോടെ മരണം സ്ഥിരീകരിക്കുകയും ആയിരുന്നു.

കോവിഡ് രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നതിനാൽ ശ്രവ സാമ്പിളുകൾ പരിശോധനക്കായി അയച്ചിരുന്നു വൈകിട്ടോടെ രോഗം സ്ഥിരീകരിച്ചു. മൃതദേഹം ഇന്ന് ബന്ധുക്കൾ ഏറ്റുവാങ്ങി കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് സംസ്കരിക്കും. ഗുരുതരമായ കരൾരോഗം ഉണ്ടായിരുന്നതാണ് മരണകാരണം. കോവിഡ് ലക്ഷണങ്ങൾ ഒന്നു ഇല്ലായിരുന്നു എന്ന് ഡോക്ടർമാർ പറയുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News