പമ്പാ ത്രിവേണിയിലെ മണൽ നീക്കം; ഉന്നത തല ഉദ്യോഗസ്ഥ സംഘം പമ്പയിലെത്തി

പമ്പാ ത്രിവേണിയിലെ മണൽ നീക്കം സംബന്ധിച്ച് പരിശോധിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നത തല ഉദ്യോഗസ്ഥ സംഘം പമ്പയിലെത്തി. നിർത്തിവച്ച മണൽ നീക്കം വരും ദിവസം പുനരാരംഭിക്കും.

ചീഫ് സെക്രട്ടറി ടോം ജോസ്, ഡി.ജിപി ലോക്നാഥ് ബഹ്റ , ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരാണ് പമ്പയിലെത്തിയത്. പമ്പയിലെ മണലും പ്രളയാവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിലെ തടസ്സം മനസിലാക്കാനും പരിഹരിക്കാനുമായിരുന്നു സന്ദർശനം.

മണൽ നീക്കം ചെയ്യാൻ വനം വകുപ്പിനോട് ഉടൻ ആവശ്യപ്പെടുമെന്ന് ഉദ്യോഗസ്ഥ സംഘം വ്യക്തമാക്കി. നിലവിലെ തടസം രണ്ടുദിവസത്തിനുള്ളില്‍ പരിഹരിക്കുമെന്ന് മന്ത്രി കെ.രാജു ഉറപ്പു നൽകി

അടുത്ത ദിവസം വനം വകുപ്പ് സെക്രട്ടറിയും സ്ഥലം സന്ദർശിക്കും.മണൽ നീക്കാൻ കേരളാ ക്ലേസ് ആൻഡ് സിറാമിക്സിനെ ആണ് ജില്ലാ ഭരണകൂടം ചുമതലപ്പെടുത്തി ഉത്തരവിറക്കിയിരിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here