പത്തനംതിട്ടയിൽ കൊവിഡ് രോഗം സ്ഥിരീകരിച്ച 5 പേരിൽ ഒരാൾ കരസേന ഉദ്യോഗസ്ഥൻ

പത്തനംതിട്ടയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച 5 പേരിൽ ഒരാൾ കരസേന ഉദ്യോഗസ്ഥൻ. ആദ്യമായാണ് പ്രതിരോധ സേനയിൽ ജോലി ചെയ്യുന്ന ആൾക്ക് ജില്ലയിൽ രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ വൈറസ് ബാധയേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 26 ആയി.


പഞ്ചാബിൽ നിന്നെത്തിയ കരസേന ഉദ്യോഗസ്ഥനായ പ്രമാടം സ്വദേശിയിലാണ് രോഗബാധ കണ്ടെത്തിയത്. 30 വയസുള്ള ഉദ്യോഗസ്ഥൻ ഈ മാസം 21 ന് ആണ് നാട്ടിലെത്തിയത്. ആദ്യമായാണ് സേനയിൽ ജോലി ചെയ്യുന്ന ഒരാൾക്ക് ജില്ലയിൽ രോഗം സ്ഥിരീകരിക്കുന്നത്. രോഗബാധിതരിൽ മറ്റു രണ്ടു പേർ ചെന്നൈയിൽ നിന്നു o മഹാരാഷ്ട്രയിൽ നിന്നും മടങ്ങി വന്നവരാണ്.

ഈ മാസം 16 ന് എത്തിയ 21 വയസുള്ള റാന്നി സ്വദേശിനിയും 27 ന് വന്ന 39 വയസുള്ള തണ്ണിത്തോട് സ്വദേശിയും ആണ് ഇവർ. സൗദിയിൽ നഴ്സായ മലയാലപ്പുഴ സ്വദേശിനിയായ ഗർഭിണിയിലും രോഗബാധ കണ്ടെത്തി. രോഗികളുടെ എണ്ണം ഉയർന്നാലും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നു വ്യക്തമാക്കുന്ന ജില്ലാ ഭരണകൂടത്തിന് ഹോം ക്വാറൻ്റൈൻ ലംഘനങ്ങളാണ് തലവേദനയാകുന്നത്

കുവൈറ്റിൽ നിന്ന് എത്തി തിരുവനന്തപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ച ആളിലും രോഗബാധ കണ്ടെത്തി.29 ന് ആണ് ഇയാൾ നാട്ടിലെത്തിയത്. അതേ സമയം വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ് മെൻ്റ് സെൻററുകളിലുമായി 62 പേരാണ് നിരീക്ഷണത്തിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News