റിയാദിൽ മലയാളിയെ കാറിൽ മരിച്ചനിലയിൽ കണ്ടെത്തി

റിയാദിൽ മലയാളിയെ കാറിൽ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം – നെയ്യാർ സ്വദേശി പ്രദീപിനെ(42) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ബത്ഹക്ക് സമീപം താമസ സ്ഥലത്ത് നിന്ന് കുറച്ചകലെ നിര്‍ത്തിയിട്ട കാറിലായിരുന്നു മൃതദേഹം കണ്ടത്. റിയാദില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു പ്രദീപ്.

ഒരാള്‍ കാറിനുള്ളിൽ കിടക്കുന്നതായി കണ്ട സ്വദേശികളാണ് പൊലീസിനെ അറിയിച്ചത്. പൊലീസെത്തി വിവരം സ്‌പോണ്‍സറെ അറിയിക്കുകയായിരുന്നു. അവിവാഹിതനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News