രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധന; ഇന്നലെ മാത്രം 7964 പുതിയ കേസുകള്‍

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. ഇതുവരെയുള്ള കണക്കുകളനുസരിച്ച് ഏറ്റവും ഉയര്‍ന്ന വര്‍ധനയാണ് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇന്നലെ മാത്രം 7964 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി ഇത് രണ്ടാം ദിവസമാണ് 7000നു മുകളില്‍ കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. മരണ നിരക്കിലും വന്‍ വര്‍ധനയാണ് രാജ്യത്തുണ്ടായിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 265 പേരാണ് മരണപ്പെട്ടത്. രാജ്യത്ത് ആദ്യമായാണ് ഒരു ദിവസം 200 ലേറെപ്പേര്‍ മരിക്കുന്നത്. 1,73,763 രോഗികളാണ് നിലവില്‍ രാജ്യത്ത് ഉള്ളത്. ഇതുവരെ 4971 പേരാണ് മരണപ്പെട്ടത്. 86422 പേരാണ് ചികിത്സയില്‍ ഉള്ളത്.

മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, ഡല്‍ഹി സംസ്ഥാനങ്ങളിലെല്ലാം രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. തെലങ്കാനയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 169 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News