തൊഴിലാളികളുടെ അവകാശ സമരത്തിന് പുതിയ ദിശാബോധം നൽകിയ സിഐടിയുവിന് ഇന്ന് അമ്പതാം വാർഷികം

തൊഴിലാളികളുടെ അവകാശ സമരത്തിന് പുതിയ ദിശാബോധം നൽകിയ സിഐടിയുവിന ഇന്ന് സുവർണ ജൂബിലി. കൊവിഡ് കാലത്തും തൊഴിൽ നിയമങ്ങൾ റദ്ദാക്കുന്ന കേന്ദ്ര സർക്കാരിനെതിരായ പോരാട്ടത്തിനിടയിലാണ് അമ്പതാം വാർഷികം.

1970 മെയ്‌ 28 മുതൽ 30 വരെ കൊൽക്കത്തയിൽ ചേർന്ന സമ്മേളനത്തിലാണ് സിഐടിയു രൂപീകൃതമാകുന്നത്. അന്ന് മുതൽ ഇന്ന് വരെ അര നൂറ്റാണ്ടു പിന്നിടുമ്പോൾ തൊഴിലാളി വർഗ ഇച്ഛാശക്തിയുടെ മുന്നേറ്റങ്ങൾക്കും അവകാശങ്ങൾക്കായുള്ള സന്ധിയില്ലാ സമരങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. തൊഴിൽ നിയമങ്ങൾ റദ്ദാക്കുന്ന കേന്ദ്ര – സംസ്ഥാനങ്ങൾക്ക് എതിരായ പോരാട്ടത്തിന്റെ മുൻ നിരയിലാണ് കോവിഡ് കാലത്തും സിഐടിയു.

രാഷ്ട്രീയ ഭേദമന്യ രാജ്യമൊട്ടുക്കും തൊഴിലാളികളെ ഒരുമിപ്പിച്ചു നിർത്താൻ സി. ഐ. ടി. യു വിനായി. അസംഘടിത മേഖല, സംഘടിത മേഖല, പൊതുമേഖല, സ്വകാര്യ മേഖല, സർവീസ് മേഖല എന്നിങ്ങനെ വ്യത്യാസമില്ലാതെ സമസ്ത മേഖലകളിലും അധ്വാനിക്കുന്നവരുടെ ഉയർത്തു എഴുനേൽപ്പ് യൂണിയൻ രുപീകരണത്തിന് ശേഷം ഉണ്ടായി.

അവകാശ സമരങ്ങളിൽ യൂണിയൻ മുഖമായി. 19 തവണ രാജ്യത്തെ സ്തംഭിപ്പിച്ച പണിമുടക്കുകൾ, റെയിൽവേ സമരം എന്നിവ സിഐടിയുവിൽ തൊഴിലാളികൾക്കുള്ള വിശ്വാസത്തിന്റെ ഉദാഹരണങ്ങളായി. സ്ത്രീ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും അവരെ സംഘടന നേതൃത്വത്തിലേക്ക് കൊണ്ട് വരുന്നതിനും സിഐടിയു നേതൃത്വപരമായ പങ്ക് വഹിച്ചു.

രാജ്യത്തെ ഏറ്റവും പ്രബലമായ യൂണിയന്റെ നിലവിലെ ദേശിയ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട കെ. ഹേമലതയ്ക്ക് പിന്നിൽ അവകാശ സമരങ്ങൾക്കായി രാജ്യം അണിനിരക്കുന്നു. തൊഴിലാളി വർഗം സമൂഹത്തിന്റെ മുഴുവൻ വിമോചന ശക്തിയാക്കി മാറ്റുകയാണ് സിഐടിയു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News