പ്രാണനെടുത്ത് ശ്രമിക് ട്രയിനുകൾ; 19 ദിവസത്തിനിടെ മരിച്ചത് 80 അതിഥി തൊഴിലാളികൾ

അതിഥി തൊഴിലാളികൾക്ക് വേണ്ടിയുള്ള ശ്രമിക് ട്രയിനുകളിൽ 19 ദിവസത്തിനിടെ മരിച്ചത് 80 യാത്രക്കാരെന്ന് റിപ്പോർട്ട്. മെയ് 9 മുതൽ 27 വരെയുള്ള റെയിൽവേ പൊലീസ് കണക്കുകളെ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമമാണ് മരണ സംഖ്യ പുറത്ത് വിട്ടത്.

അതേസമയം ഉത്തർപ്രദേശിൽ അതിഥി തൊഴിലാളിയുടെ മൃതദേഹം 4 ദിവസം ട്രയിനിൽ കിടന്നു. ഝാൻസി ഖോരക്പൂർ റൂട്ടിലെ ശ്രമിക് ട്രെയിനിലാണ് നവി മുംബൈയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയത്.

അതിഥി തൊഴിലാളികൾക്കായി കേന്ദ്ര സർക്കാർ ഒടിക്കുന്ന ശ്രമിക് ട്രയിനുകളിലെ സുരക്ഷ സംബന്ധിച്ച് ഗുരുതര ആശങ്ക സൃഷ്ടിക്കുന്ന റിപ്പോർട്ടുകളാണ് ദിനം പ്രതി പുറത്തുവരുന്നത്. ഭക്ഷണം, വെള്ളം, പരിചരണം ഇവയൊന്നും ലഭിക്കാതെ അതിഥി തൊഴിലാളികൾ മരണത്തിന് കീഴടങ്ങുകയാണ്.

സംസ്ഥാനങ്ങളുടെ അനുമതി ഇല്ലാതെ ട്രയിൻ ഓടിക്കുന്നതിനാൽ എത്തിച്ചേരുന്നവർക്ക് വേണ്ട പരിചരണം നൽകാൻ സംസ്ഥാനങ്ങൾക്ക് സാധിക്കുന്നില്ല.

മെയ് 9 മുതൽ 27 വരെ മാത്രം ശ്രമിക് ട്രെയിനുകളിൽ 80 മരണങ്ങൾ സംഭവിച്ചുവെന്നാണ് റിപ്പോർട്ട്. റെയിൽവേ പൊലീസ് കണക്കുകൾ ഉദ്ധരിച്ച് ഒരു ദേശീയ മാധ്യമമാണ് മരണ സംഖ്യ പുറത്തുവിട്ടത്. മരിച്ചവരിൽ 4 വയസ് മുതൽ 85 വയസ് പ്രായമുള്ളവർ വരെ ഉണ്ട്.

18 മരണങ്ങൾ സംഭവിച്ചത് നോർത്ത് ഈസ്റ്റേൺ റെയിൽവേയ്ക്ക് കീഴിലാണ്. നോർത്ത് സെൻട്രൽ സോണിൽ 19, ഈസ്റ്റ് കോസ്റ്റ് റെയിൽവേ സോണിൽ 13, നോർത്തേൺ റെയിൽവേക്ക് കീഴിൽ 10 മരണങ്ങളും സംഭവിച്ചു.ബാക്കി 20 പേർ മറ്റ് റെയിൽവേ സോണുകളിലാണ് മരിച്ചത്.മരിച്ചവരിൽ പലരും മുൻപ് തന്നെ രോഗങ്ങൾ ഉള്ളവരായിരുന്നുവെന്ന നിലപാടിലാണ് റെയിൽവേ.

വിവാദം തുടരുന്ന പശ്ചാത്തലത്തിൽ യഥാർത്ഥ കണക്ക് പുറത്തുവിടുമെന്ന് റെയിൽവേ ചെയർമാൻ അറിയിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളുടെ റിപ്പോർട്ട് കൂടി ലഭിച്ച ശേഷമാകും ഇത്. ഉത്തർപ്രദേശിൽ അതിഥി തൊഴിലാളിയുടെ മൃതദേഹം നാല് ദിവസമാണ് ശ്രമിക് ട്രെയിനിന്റെ ടോയ്‌ലറ്റിൽ കിടന്നത്. ഝാൻസി ഖോരക്പൂർ റൂട്ടിലെ ശ്രമിക് ട്രെയിനിലായിരുന്നു സംഭവം.

മെയ് 23ന് മരിച്ച മോഹൻ ശർമ്മ എന്ന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയത് 27നാണ്. നവി മുംബൈയിലെ ഫാക്ടറിയിലെ ജോലിക്കാരൻ ആയിരുന്ന ഇയാൾ. ഖോരക് പൂരിലെ ബസ്തിയിലുള്ള സ്വന്തം ഗ്രാമത്തിലേക്ക് വരികയായിരുന്നു.

ഝാൻസിയിൽ നിന്ന് ഖോരക്പൂരിലെക്കുള്ള ട്രയിനിൽ കയറിയ ഇയാൾ യാത്രാ മദ്ധ്യേ മരിച്ചു. ട്രയിൻ ഖോരക്പൂരിൽ യാത്രക്കാരെ ഇറക്കി തിരിച്ച് ഝാൻസിയിലെത്തി. ഇവിടെയുള്ള റെയിൽവേ യാർഡിൽ ട്രെയിനിന്റെ ശുചീകരണം നടത്തവെയാണ് മൃതദേഹം കണ്ടെത്തിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here