ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് അമേരിക്ക.
ആദ്യഘട്ടത്തില്‍ കൊവിഡ് വ്യാപനം തടയാന്‍ സംഘടന ഒന്നും ചെയ്തില്ല. അതിനാല്‍ സംഘടനയ്ക്ക് ഇനി ധനസഹായം നല്‍കില്ലെന്നും യുഎസ് പ്രസിഡന്റെ ഡോണള്‍ഡ് ട്രംപ് അറിയിച്ചു.
3000 കോടി രൂപയുടെ സഹായമാണ് ലോകാരോഗ്യ സംഘടനയ്ക്ക് അമേരിക്ക നല്‍കുന്നത്. ഇത് മറ്റ് ആരോഗ്യ സംഘടനകള്‍ക്ക് നല്‍കുമെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. ചൈനയെ പിന്തുണയ്ക്കുന്നുവെന്ന പേരില്‍ നാളുകളായി ട്രംപ് ലോകാരോഗ്യ സംഘടനയ്‌ക്കെതിരെ ഭീഷണി മുഴക്കിയിരുന്നു.
ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം പൂര്‍ണമായും നിര്‍ത്തിവെക്കുമെന്ന് നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് മുന്നറിയിപ്പും നല്‍കിയിരുന്നു. മുപ്പത് ദിവസത്തിനകം രോഗം തടയുന്നതില്‍ കാര്യമായ പുരോഗതി കൈവരിച്ചില്ലെങ്കില്‍, സംഘടനക്കുള്ള ഫണ്ട് സ്ഥിരമായി നിര്‍ത്തലാക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി.
2019 ഡിസംബറില്‍ തന്നെ കൊറോണ വൈറസ് വ്യാപനത്തെ കുറിച്ച് ലോകാരോഗ്യ സംഘടനയ്ക്ക് അറിവുണ്ടായിരുന്നു എന്നും ചൈനക്കുവേണ്ടി വിവരങ്ങള്‍ മറച്ചുവെച്ചു എന്നും നേരത്തെ ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. അമേരിക്കയില്‍ കൊവിഡ് തീവ്രമായതോടെയാണ് യുഎസ് പ്രസിഡന്റെ ഡോണള്‍ഡ് ട്രംപ് ലോകാരോഗ്യ സംഘടനയ്‌ക്കെതിരെ ശക്തമായി വിമര്‍ശിക്കാനാരംഭിച്ചത്.
അമേരിക്ക പ്രതിവര്‍ഷം 45 കോടി ഡോളറാണ് ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കുന്നത്. എന്നാല്‍ ചൈനയാകട്ടെ നാല് കോടി ഡോളറും. ഇത്രയും കുറഞ്ഞ തുക കൊടുത്തിട്ടും അവര്‍ ലോകാരോഗ്യ സംഘടനയെ നിയന്ത്രിക്കുന്നുവെന്നാണ് ട്രംപിന്റെ ആരോപണം.
Get real time update about this post categories directly on your device, subscribe now.