കേരളത്തിൽ നിന്ന് ബംഗാളിലേക്ക് അതിഥി തൊഴിലാളികളുമായി പോയ ബസ് മറിഞ്ഞു; 7 പേർക്ക് പരുക്ക്

കേരളത്തിൽ നിന്ന് ബംഗാളിലേക്ക് അതിഥി തൊഴിലാളികളുമായി പോയ ബസ് മറിഞ്ഞ് 7 പേർക്ക് പരുക്ക്. ബംഗാളിലേക്കുള്ള യാത്രയ്ക്കിടെ ഒഡീഷയിലെ ബാലസോർ ജില്ലയിൽ വച്ചാണ് അപകടം ഉണ്ടായത്.

തൊഴിലാളികളെയും കൊണ്ട് പശ്ചിമബംഗാളിലെ കൃഷ്ണ നഗറിലേക്ക് പോവുകയായിരുന്ന ബസാണ് പുലർച്ചെ ദേശീയ പാത 16ൽ വച്ച് അപകടത്തിൽപ്പെട്ടത്. ഹൊറൈസൺ ഹോളിഡേയ്‌സ് എന്ന ബസ് ഏജൻസിയുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.

യാത്രയ്ക്കിടെ ഡ്രൈവർക്ക് ബസിന്റെ നിയന്ത്രണം നഷ്ടമായി ഒരു പാലത്തിന്റെ കൈവരിയിൽ ഇടിച്ച് മറിയുകയായിരുന്നു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു.

പരുക്കേറ്റവരെ ബാലസോർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2 ഡ്രൈവർമാരും 28 തൊഴിലാളികളുമുൾപ്പെടെ 30 പേരാണ് ബസിൽ ഉണ്ടായിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News