ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി യുഡിഎഫ് ഭരിക്കുന്ന കോട്ടയം ജനറല്‍ ആശുപത്രിയില്‍ ആയിരത്തിലധികം നഴ്‌സുമാരെ പങ്കെടുപ്പിച്ച് അഭിമുഖം സംഘടിപ്പിച്ചു. സാമൂഹിക ആകലമോ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തിയ അഭിമുഖം നിര്‍ത്തിവയ്ക്കാന്‍ കളക്ടര്‍ ഉത്തരവിട്ടു
കളക്ടറുടെ അനുമതി പോലും ഇല്ലാതെയാണ് ആയിരത്തിലധികം ഉദ്യോഗാര്‍ഥികളെ പങ്കെടുപ്പിച്ച് കോവിഡ് ആശുപത്രി കൂടിയായ കോട്ടയം ജില്ലാ ജനറല്‍ ആശു്പത്രിയില്‍ ്അഭിമുഖം സംഘടിപ്പിച്ചത്. രാവിലെ പത്തു മുതല്‍ ആരംഭിക്കുമെന്നു പറഞ്ഞ അഭിമുഖത്തില്‍ ആയിരത്തോളം് ഉദ്യോഗാര്‍ഥികള്‍ വിവിധ ജില്ലകളില്‍ നിന്നും കോട്ടയം ജനറല്‍ ആശുപത്രിയിലേക്കെത്തി.
ഓണ്‍ലൈന്‍ ബുക്കിങ്ങോ നേരത്തെ സമയം നല്‍കുന്നതിനോ ഉള്ള ക്രമീകരണം ആശുപത്രി അധികൃതരും കോട്ടയം ജില്ലാ പഞ്ചായത്തും ഒരുക്കിയിരുന്നില്ല. കൂടുതല്‍ ആളുകള്‍ എത്തിയതോടെ ആശുപത്രി കോംപൗണ്ടിലും റോഡിലേക്കും ക്യൂ നീണ്ടു. സാമൂഹിക അകലം ഉള്‍പ്പെടെ പാലിക്കാന്‍ സാധിക്കാതെ ആളുകള്‍ പ്രദേശത്ത് തടിച്ചു കൂടി. ഇതിനെ തുടര്‍ന്ന് കോട്ടയം ജില്ലാ കളക്ടര്‍ അഭിമുഖം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു
ദിവസ വേതന അടിസ്ഥാനത്തില്‍ 21 തസ്തികകളിലേക്കായിരുന്നു നിയമനം. ഇത്രയും അധികം ആളുകള്‍ അപേക്ഷ സമര്‍പ്പിച്ചിട്ടും എല്ലാവരേയും ഒരേ സമയം തന്നെ അഭിമുഖത്തിന് വിളിച്ച് ആശുപത്രി വികസന സമിതി നടത്തിയത് ഗുരുതരമായ പിഴവാണ്.
കൊവിഡ് രോഗികളടക്കം ചികിത്സയിലുള്ള കൊവിഡ് പരിശോധനയ്ക്കും മറ്റും ദിവസവും നിരവധിയാളുകള്‍ എത്തുന്ന സ്ഥലത്താണ് ഇത്തരത്തില്‍ ഒരു അഭിമുഖം സംഘടിപ്പിച്ചത്. നിയന്ത്രണങ്ങളില്‍ വീഴ്ച വരുത്തിയ ജില്ലാ പഞ്ചായത്തിനെതിരെ വലിയ അക്ഷേപമാണ് ഉയരുന്നത്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടായേക്കും.

Get real time update about this post categories directly on your device, subscribe now.