പൈലറ്റിന് കൊവിഡ്; ദില്ലി -മോസ്‌കോ വിമാനം തിരിച്ചുവിളിച്ചു

മോസ്‌കോയിലേക്ക് യാത്രതിരിച്ച വിമാനത്തിലെ ഒരു പൈലറ്റിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ദില്ലി-മോസ്‌കോ വിമാനം തിരിച്ചിറക്കി. ശനിയാഴ്ച രാവിലെയാണ് വിമാനം മോസ്‌കോയിലേക്ക് പുറപ്പെട്ടത്.

മോസ്‌കോയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനായി പുറപ്പെട്ട എ320 വിമാനമാണ് തിരിച്ചിറക്കിയത്.

ഉസ്ബസ്‌കിസ്താന്‍ എയര്‍സ്‌പേയ്‌സിലെത്തിയപ്പോഴാണ് പൈലറ്റുമാരില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന്  തിരിച്ചുവരാന്‍ ആവശ്യപ്പെടുകയായിരുന്നു. ഏകദേശം 12.30 ഓടെ വിമാനം തിരിച്ച്  ദില്ലിയിലെത്തിയതായും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

വിമാനത്തിലുണ്ടായിരുന്ന എല്ലാ ജീവനക്കാരെയും ക്വാറന്റീനിലാക്കി. വിമാനത്തില്‍ മറ്റു യാത്രക്കാര്‍ ആരും ഉണ്ടായിരുന്നില്ല. മോസ്‌കോയില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കാന്‍ മറ്റൊരു വിമാനം ഉടന്‍ തന്നെ അയക്കുമെന്നും അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News