കൊവിഡ് രോഗികളെ ചൂഷണം ചെയ്ത് സ്വകാര്യ ആശുപത്രികള്‍; മെട്രോ നഗരങ്ങളില്‍ വാങ്ങുന്നത് പതിനാറ് ലക്ഷം രൂപ വരെ

കോവിഡ് രോഗികളെ ചൂഷണം ചെയ്ത് സ്വകാര്യ ആശുപത്രികള്‍.

ദില്ലി,കോല്‍ക്കത്ത, ചെന്നൈ തുടങ്ങിയ മെട്രോ നഗരങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയ്ക്കായി വാങ്ങുന്നത് മൂന്ന് ലക്ഷം മുതല്‍ പതിനാറ് ലക്ഷം രൂപ വരെ.

പി.പി.ഇ കിറ്റിന് ഒന്നര ലക്ഷം രൂപ .പത്ത് ദിവസത്തെ കിടത്തി ചികിത്സയ്ക്ക് മാത്രം മൂന്ന് ലക്ഷം രൂപ. ഐ.സിയുവില്‍ പ്രവേശിപ്പിക്കേണ്ടി വന്നാല്‍ ബില്‍ അതനുസരിച്ച് വര്‍ധിക്കും. ഇതാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രികള്‍ കോവിഡ് ചികിത്സയ്ക്കായി രോഗികളില്‍ നിന്നും വാങ്ങുന്നത്.

പ്രമുഖ ഇംഗ്ലീഷ് ചാനലായ ടൈസ് നൗ കഴിഞ്ഞ ദിവസം നടത്തിയ സ്റ്റിങ്ങ് ഓപ്പറേഷനില്‍ ആശുപത്രി ജീവനക്കാര്‍ തന്നെ ചികിത്സ ചിലവ് വിവരിക്കുന്നു. ചാനല്‍ ദൃശ്യങ്ങള്‍ ഇങ്ങനെ.

രോഗികളെ പ്രവേശിപ്പിച്ച് ചികിത്സ ആരംഭിക്കണമെങ്കില്‍ ഒരു ലക്ഷം രൂപ മുന്‍ കൂറായി അടക്കാനും സ്വകാര്യ ആശുപത്രികള്‍ ആവിശ്യപ്പെടുന്നു.

രോഗികള്‍ വര്‍ദ്ധിച്ചതിനാല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അപര്യാപ്തമായതോടെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരുന്ന ദില്ലി,കോല്‍ക്കത്ത,മുബൈ തുടങ്ങിയ നഗരങ്ങളിലും ഇതാണ് അവസ്ഥ. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ട നഗരങ്ങളിലാണ് ചൂഷണം ഏറെ.

കോവിഡ് പിടിപ്പെട്ട സാധാരണക്കാര്‍ക്ക് ഈ ചികിത്സ ചിലവ് താങ്ങാനാവില്ല. സാമ്പത്തികമായി ഭേദപ്പെട്ടവര്‍ക്ക് മാത്രമായിരിക്കും ചികിത്സ.

ചികിത്സ സൗജന്യമാക്കി എല്ലാവര്‍ക്കും ചികിത്സ ഉറപ്പാക്കാന്‍ നേരത്തെ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നെങ്കിലും കേന്ദ്ര ആരോഗ്യമന്ത്രാലയം ഇത് നടപടികളെടുത്തില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News