കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍ സംഘം മുംബൈയില്‍; പ്രത്യാശയോടെ നഗരം

മുംബൈ: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മഹാരാഷ്ട്രയെ സഹായിക്കാനായി ആദ്യത്തെ ഡോക്ടര്‍മാരുടെ സംഘത്തെ കേരളം അയച്ചിട്ടുണ്ട്. മുംബൈ നഗരത്തില്‍ പ്രത്യേക കോവിഡ് -19 ആശുപത്രികള്‍ ആരംഭിക്കുന്നതിന് ബിഎംസിയെ സഹായിക്കുന്നതിനായാണ് ഡോ. സന്തോഷ് കുമാര്‍, ഡോ. സജീഷ് ഗോപാലന്‍ എന്നിവരടങ്ങുന്ന മെഡിക്കല്‍ സംഘമെത്തുന്നത്.

ഡോ. സന്തോഷ് കുമാര്‍ തിരുവനന്തപുരത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ അസിസ്റ്റന്റ് സൂപ്രണ്ടായിരിക്കെ, അദ്ദേഹത്തിന്റെ ടീമംഗം ഡോ. സജീഷ് ഗോപാലന്‍ ഒരു സ്വകാര്യ ആശുപത്രിയിലെ പ്രമുഖ അനസ്‌തേഷ്യസ്റ്റാണ്.

50 ഡോക്ടര്‍മാരും 100 നഴ്സുമാരും അടങ്ങുന്ന ടീമിന് മുന്നോടിയായി രണ്ട് മെഡിക്കല്‍ പ്രൊഫഷണലുകളും മുംബൈയിലെത്തിയിട്ടുണ്ട്. ബാക്കിയുള്ളവര്‍ വരും ദിവസങ്ങളില്‍ കേരളത്തില്‍ നിന്ന് നഗരത്തിലെത്തും.

ആദ്യം മുംബൈയിലെ റേസ്‌കോഴ്സ് റോഡില്‍ 600 കിടക്കകളുള്ള കോവിഡ് -19 ആശുപത്രി പ്രാവര്‍ത്തികമാക്കുക എന്നതായിരുന്നു പദ്ധതിയെങ്കിലും നിലവിലെ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് സെവന്‍ ഹില്‍സ് ആശുപത്രിയില്‍ പ്രത്യേക സംവിധാനങ്ങളോടെ കോവിഡ് ചികിത്സാ സൗകര്യമൊരുക്കുവാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഡോ സന്തോഷ്‌കുമാര്‍ പറഞ്ഞു. 50 ഡോക്ടര്‍മാരും 100 നഴ്സുമാരുമടങ്ങുന്ന സംഘം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണെങ്കിലും കേരളത്തില്‍ നിന്നുള്ളവരാണ് കൂടുതലും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News