കൊല്ലം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമാകാന്‍ സിഎസ്‌ഐ സഭയും. കൊല്ലം ബിഷപ് ഹൗസിലെ ആറ് ഏക്കര്‍ ഭൂമിയിലും പള്ളികളുടെ ഭൂമിയിലും കൃഷിയിറക്കിയാണ് സഭ സുഭിക്ഷ കേരളത്തിന്റെ ഭാഗമാകുന്നത്. ജൂണ്‍ അഞ്ചിന് മന്ത്രി ജെ മേഴ്സികുട്ടിയമ്മ പദ്ധതി ഉദ്ഘാടനം ചെയ്യും.
സി.എസ്.ഐ സഭയുടെ 62 പള്ളികളിലായി 50 ഏക്കറോളം ഭൂമിയില്‍ കൃഷി വ്യാപിപ്പിക്കും. അരമനയില്‍ ഫിഷറീസ് മന്ത്രി ജെ മേഴ്സികുട്ടിയമ്മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യങ്ങളില്‍ തീരുമാനമായത്. അരമനയിലെ ഭൂമിയില്‍ കശുമാവ്, വഴുതന, വെണ്ട, മുളക്, വാഴ, കറിവേപ്പ്, പപ്പായ, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയവ കൃഷി ചെയ്യും.
കൂടാതെ നിലവിലുള്ള കുളത്തിലും പുതുതായി നിര്‍മിക്കുന്ന പടുതാ കുളങ്ങളിലും മല്‍സ്യകൃഷി ആരംഭിക്കും. പശു, കോഴി ഫാമുകള്‍ ആരംഭിച്ച് സംയോജിത കൃഷിരീതിയാണ് അവലംബിക്കുന്നത്.
ഭൂമി ഉപയോഗ ശൂന്യമാക്കുന്നതും പാപമണെന്നും, കൊറോണയെ പ്രതിരോധിക്കുന്നതില്‍ മികച്ച പ്രവര്‍ത്തനമാണ് പിണറായി സര്‍ക്കാരിന്റേതെന്നും സിഎസ്‌ഐ കൊല്ലം ബിഷപ്പ് റവ. ഫാദര്‍ ഉമ്മന്‍ ജോര്‍ജ് അഭിനന്ദിച്ചു.
ഹരിത കേരളം മിഷന്റെ ഏകോപനനത്തില്‍ സി എസ് ഐ സഭ, കാഷ്യു കോര്‍പറേഷന്‍, കൃഷി വകുപ്പ്, അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതി
തുടങ്ങിയവയെ സംയോജിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുക.ആലോചനാ യോഗത്തില്‍ കാഷ്യു കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹനന്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എസ് ഐസക്ക് തുടങ്ങിയവര്‍ പങ്കെടുത്തു.

Get real time update about this post categories directly on your device, subscribe now.