പുതിയ അധ്യായന വർഷത്തിന് നാളെ തുടക്കമാകും

സംസ്ഥാനത്ത് പുതിയ അക്കാദമിക് വർഷത്തിന് നാളെ തുടക്കമാകും. സ്കൂളുകളിൽ തുറക്കില്ല, എന്നാൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും. കേന്ദ്ര തീരുമാനം വന്ന ശേഷമേ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കൂ.

കൈറ്റ് വിക്ടേഴ്സ് ചാനലിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെയുള്ള സമയങ്ങളിലാണ് ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. യുട്യൂബിലും ഇത് ലഭ്യമാകും.

സ്കൂളുകൾ തുറക്കാൻ സാധിക്കില്ലെങ്കിലും പഠനം മുടങ്ങാതിരിക്കാനാണ് ജൂൺ ഒന്നിനു തന്നെ ഓൺലൈൻ ക്ലാസ് ആരംഭിക്കുന്നത്. ഫസ്റ്റ് ബെൽ എന്ന പേരിലാണ് പ്രത്യേക ക്ലാസുകൾ നടക്കുക.

കൈറ്റ് വിക്ടേഴ്സ് ചാനലിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ പല സമയങ്ങളിലായാണ് ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. യുട്യൂബിലും ലഭ്യമാകും.

നാളെ ആരംഭിക്കുന്ന ആദ്യ ആഴ്ച ട്രയൽ അടിസ്ഥാനത്തിലാണ് സംപ്രേഷണം. ഇതിനായി പ്രത്യേക ടൈം ടെബിളും സജ്ജമാക്കിയിട്ടുണ്ട്. 10,12 ക്ലാസുകാർക്കായി അതേ ദിവസം വൈകിട്ടും മറ്റുള്ളവർക്ക് ശനി, ഞായർ ദിവസങ്ങളിലും പുനഃസംപ്രേഷണമുണ്ട്.

ആദ്യ ആഴ്ചയിലെ ക്ലാസുകൾ ജൂൺ 8നു തുടങ്ങുന്ന ആഴ്ചയിൽ ആവർത്തിക്കുകയും ചെയ്യും. ആദ്യ ആഴ്ച ക്ലാസ് നഷ്ടമായവരെ കണ്ടെത്തി സൗകര്യം ഉറപ്പു വരുത്തിയ ശേഷമാകും പുനഃസംപ്രേഷണം. സ്കൂൾ തുറക്കുമ്പോൾ മാത്രം അധ്യാപകർ എത്തിയാൽ മതിയെന്നാണ് തീരുമാനം.

ക്ളാസുകൾ ക‍ഴിയുമ്പോൾ അതാത് അധ്യാപകർ കുട്ടികളുമായി വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ സംവദിക്കണം. ക്ളാസിനെ കുറിച്ചുള്ള അഭിപ്രായവും ശേഖരിക്കണം. അതെസമയം,കേന്ദ്ര തീരുമാനം വന്ന ശേഷമേ സംസ്ഥാനത്ത് സ്കൂളുകൾ തുറക്കൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here