മദ്യപിച്ച് സംഘർഷം; ചോദ്യം ചെയ്ത പൊലീസുകാരനുൾപ്പെടെ നാലുപേർക്ക് കുത്തേറ്റു

ഇടുക്കി: ദേവികുളത്ത് മദ്യപിച്ചുണ്ടായ സംഘർഷം ചോദ്യം ചെയ്ത പോലീസുകാരനുൾപ്പെടെ നാലുപേർക്ക് കുത്തേറ്റു. കോട്ടേജിലിരുന്ന് മദ്യപിക്കുന്നതിനിടയിൽ ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.

സംഭവത്തിൽ ഇടപെട്ട ഇടുക്കി എ ആർ ക്യാമ്പിലെ പോലീസുകാരൻ സജുസൺ സാമുവേൽ, അയൽവാസികളായ സുജി, വർക്കി, അലക്സ് എന്നിവർക്ക് പരിക്കേറ്റു. ഇവരെ മൂന്നാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊവിഡിൻ്റ പശ്ചാതലത്തിൽ അടച്ചിട്ടിരുന്ന മദ്യശാലകൾ തുറന്നത് ആഘോഷിക്കുന്നതിനിടയിലുണ്ടായ വാക്കേറ്റമാണ് കത്തിക്കുത്തിൽ കലാശിച്ചത്.

കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഘർഷം. സംഭവത്തിൽ ദേവികുളം പോലീസ് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel