ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കടക്കം സമ്പുഷ്ട ഭക്ഷണമൊരുക്കാന്‍ മൈക്രോഗ്രീന്‍ കൃഷിയെ ജനകീയമാക്കി ഒരൂകൂട്ടം യുവാക്കള്‍

ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കടക്കം സമ്പുഷ്ട ഭക്ഷണമൊരുക്കാന്‍ മൈക്രോഗ്രീന്‍ കൃഷിയെ ജനകീയമാക്കുകയാണ് ഒരുകൂട്ടര്‍. പത്തനംതിട്ട ജില്ലയിലെ സിപിഐഎം കോന്നി താഴം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരൂകൂട്ടം യുവാക്കളാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്.

ഇനി കറിയ്ക്കും തോരനും ഉള്ള ഇലകള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാമെന്ന കൃഷിരീതിയാണ് മൈക്രോഗ്രീന്‍.പരിപ്പോ, ചെറുപയറോ, കടലയോ തുടങ്ങിയവയുടെ വിത്തുകള്‍ തന്നെ ധാരാളം. പ്രത്യേക പ്രതലത്തില്‍ ടിഷ്യുപേപ്പറോ ചകരിച്ചോറെ കൊണ്ട് ഇവ മുളപ്പിക്കാം.

ഈ മൈക്രോ ഗ്രീന്‍ കൃഷി രീതിയെയാണ് ഇന്ന് ഒരു കൂട്ടം യുവാക്കള്‍ കൂട്ടിപിടിച്ചിരിക്കുന്നത്. മറ്റൊന്നിനുമല്ല, കോവിഡ് കാലത്ത് ക്വാറന്റൈന്‍ നിയമങ്ങള്‍ പാലിച്ച് വീടുകളില്‍ കഴിയുന്നവര്‍ക്കുള്‍പ്പെടെ സമ്പുഷ്ട ഭക്ഷണം ഒരുക്കുകയാണ് ലക്ഷ്യം.

പത്തനംതിട്ട ജില്ലയിലെ പത്തിലധികം സ്ഥലങ്ങളാണ് മൈക്രോഗ്രീന്‍ കൃഷി ചെയ്യാനായി ഇവര്‍ തെരഞ്ഞെടുത്തത്. 7 മുതല്‍ 10 ദിവസം കൊണ്ട് വിളവെടുക്കാവുന്നതായതിനാല്‍ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി ഓഫീസുവരെ കൃഷിയിടമാക്കി മാറ്റി.

ആദ്യഘട്ടത്തില്‍ വിളവെടുക്കുന്നവ 500 കുടുംബങ്ങള്‍ക്കായി വിതരണം ചെയ്യും. ചെലവു കുറഞ്ഞതും ഏത് കാലാവസ്ഥയ്ക്കും അനുയോജ്യമായതുമാണ് ഈ കൃഷിരീതി തെരഞ്ഞെടുക്കാന്‍ ഇവര്‍ക്ക് പ്രചോദനമായത്. വരും ദിവസങ്ങളില്‍ മൈക്രോഗ്രീന്‍ കൃഷി കൂടുതല്‍ വിപുലപ്പെടുത്താനാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News