കൊവിഡ്‌ കാലത്ത്‌ ഫയർഫോഴ്‌സ്‌ മരുന്ന്‌ എത്തിച്ചു ‌നല്‍കിയത്‌ 1800 ക്യാൻസർ ബാധിതർക്ക്

കൊവിഡ്‌ കാലത്ത്‌ ഫയർഫോഴ്‌സ്‌ മരുന്ന്‌ എത്തിച്ചത്‌ 1800 ക്യാൻസർ ബാധിതർക്ക്‌. സംസ്ഥാന ആരോഗ്യവകുപ്പിന്റെയും ആർസിസിയുടെയും യുവജന കമീഷന്റെയും സഹകരണത്തോടെയാണ്‌ ഈ സഹായഹസ്‌തം.

കൊവിഡ്‌ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ആർസിസിയുടെ 22- ക്യാൻസർ ചികിത്സാ കേന്ദ്രം ആരംഭിച്ചിരുന്നു. ഇതിനുപുറമേ കന്യാകുമാരിയിലും. ഇവിടെയുള്ള രോഗികൾക്ക്‌ കീമോതെറാപ്പിക്ക്‌ അടക്കമുള്ള മരുന്നുകളാണ് രാവും പകലും നോക്കാതെ ഫയർഫോഴ്‌സ്‌ എത്തിക്കുന്നത്‌.

മരുന്നെത്തിക്കുന്നതിനും രോഗികളെ ആശുപത്രിയിലാക്കാനും സഹായിക്കുന്ന ഫയർഫോഴ്‌സിനും പൊലീസിനും നന്ദി പറയുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. വലിയ സേവനമാണ്‌ ഇവരുടേതെന്നും അവർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News