മദ്യപിച്ചെത്തിയ മകന്റെ മര്‍ദനമേറ്റ് പിതാവ് മരിച്ചു

മലപ്പുറം തിരൂരില്‍ മദ്യപിച്ചെത്തിയ മകന്റെ മര്‍ദനമേറ്റ് പിതാവ് മരിച്ചു. മദ്യലഹരിയില്‍ തര്‍ക്കത്തിനിടെ മകന്റ തള്ളലേറ്റ് വീട്ടു മുറ്റത്ത് വീണ പിതാവ് തിരൂര്‍ മുത്തൂര്‍ പുളിക്കല്‍ മുഹമ്മദ് ഹാജി (70) ആണ് മരിച്ചത്.

സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടിയ മകന്‍ അബുബക്കര്‍ സിദ്ദീഖിനെ (27) തിരൂര്‍ പോലീസ് അറസ്റ്റു ചെയ്തു.

ഇന്നലെ രാത്രിയിലാണ് സംഭവം. മദ്യപ്പിച്ചത്തിയ അബൂബക്കര്‍ സിദീഖിനെ പിതാവ് മുഹമ്മദ് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഇരുവരും വാക്കുതര്‍ക്കമുണ്ടായത്. തര്‍ക്കത്തിനിടെ മകന്‍ പിതാവിനെ മര്‍ദ്ദിക്കുകയും തുടര്‍ന്ന് തള്ളിയിടുകയുമായിരുന്നു.

മുറ്റത്ത് വീണ് പരുക്കേറ്റ മുഹമ്മദിനെ നാട്ടുകാര്‍ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News