മദ്യ ലഹരിയിൽ അമ്മയെ മകൻ കറിക്കത്തി ഉപയോഗിച്ച്‌ കഴുത്തറുത്ത് കൊന്നു

മദ്യ ലഹരിയിൽ മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി കുഞ്ഞന്നാമ്മ (55) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ നിതിന്‍ബാബു (27) നെ തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി പത്തരയ്ക്കാണ് സംഭവം.

മകന്‍ അമ്മയുമായി വഴക്കുണ്ടാക്കുകയും തുടര്‍ന്ന് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കൊലപാതകത്തെ തുടര്‍ന്ന് ഇയാള്‍ തന്നെയാണ് അയല്‍വാസിയെ ഫോണില്‍ വിളിച്ച് വിവരം അറിയിച്ചത്. വീട്ടില്‍ വന്നാല്‍ ഒരു സംഭവം കാണാം എന്നാണ് ഇയാള്‍ വിളിച്ചറിയിച്ചത്. തുടര്‍ന്ന് നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. വീടിനു മുന്നിലുള്ള ഗ്രിൽ പുറത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു.

പൊലീസ് എത്തി ഗ്രില്‍ പൊളിച്ച് വീടിനുള്ളില്‍ കടന്നപ്പോഴാണ് ബെഡ് റൂമില്‍ കുഞ്ഞന്നാമ്മയെ കഴുത്തറത്ത നിലയില്‍ കണ്ടെത്തിയത്. കറിക്കരിയുന്ന കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്. പ്രതി രക്ഷപ്പെടാനായി ശ്രമിക്കുന്നതിനിടെ പൊലീസ് ഇയാളെ പിടികൂടി. ഇയാളെ ചോദ്യം ചെയ്തപ്പോഴാള്‍ കുറ്റസമ്മതം നടത്തുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News