രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2 ലക്ഷത്തിലേക്ക്; സെറോളജിക്കല്‍ സര്‍വ്വേ നടത്താന്‍ ഐസിഎംആര്‍ നിര്‍ദ്ദേശം

രാജ്യത്തെ കൊവിഡ് വ്യാപനതോത് ആശങ്കാജനകാംവിധം ഉയരുന്ന സാഹചര്യത്തില്‍ കൊവിഡ് ലക്ഷണങ്ങളില്ലാത്തവരെയും വ്യാപകമായി പരിശോധിക്കാന്‍ ഐസിഎംആര്‍ നിര്‍ദ്ദേശം നല്‍കി.

സെറോളജിക്കല്‍ സര്‍വ്വേ നടത്താനാണ് ഐസിഎംആര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ജനസാന്ദ്രത കൂടിയ മേഖലകളില്‍ ആദ്യഘട്ട പരിശോധന നടത്താനാണ് തീരുമാനം.

രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം രണ്ട് ലക്ഷത്തോട് അടുക്കുകയാണ്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കൊവിഡ് ബാധിതരുടെ എണ്ണം 182143 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 8380 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്.

ഈ സമയത്തിനുള്ളില്‍ മാത്രം 193 പേര്‍ മരിച്ചു 5164 പേരാണ് ഇതുവരെ രോഗം ബാധിച്ച് ഇന്ത്യയില്‍ മരിച്ചത്. 89,995 പേരാണ് നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയിലുളളത്. ് ഇതുവരെ 86983 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്.

അതേസമയം, ലോകത്താകെ കൊവിഡ് ബാധിതരുടെ എണ്ണം അറുപത്തി ഒന്നരലക്ഷം കടന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തി എഴുപതിനായിരം കടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News