കൊവിഡ് വ്യാപിക്കുമ്പോ‍ഴും വലിയ ഇളവുകളുമായി തമി‍ഴ്നാട്

തമിഴ്നാട്ടില്‍ കോവിഡ് വ്യാപിക്കവെ വലിയ തോതിലുള്ള ഇളവുകള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ജ്വല്ലറികളും തുണിക്കടകളും ഉള്‍പ്പെടെ എല്ലാ വ്യാപാരസ്ഥാപനങ്ങളും കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഒഴികെ 50 ശതമാനം ജീവനക്കാരുമായി തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി കെ. പളനിസ്വാമി അറിയിച്ചു.

എന്നാല്‍ ആരാധനാലയങ്ങള്‍ തീയേറ്ററുകള്‍, ജിമ്മുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ അടഞ്ഞുകിടക്കും. ജൂണ്‍ എട്ട് മുതല്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഭൂരിപക്ഷവും ഇല്ലാതാകുമെന്ന കേന്ദ്ര പ്രഖ്യാപനത്തിനു പിന്നാലെയാണ് തമിഴ്നാടിന്റെ നീക്കം.

ഐടി സ്ഥാപനങ്ങള്‍ക്ക് 20 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കാമെന്നും പുതുക്കിയ നിര്‍ദേശത്തില്‍ പറയുന്നു. ടാക്സി, ഓട്ടോ സര്‍വീസുകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. പൊതുഗതാഗതം ഉള്‍പ്പെടെ തുറന്നുകൊടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here