മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിൽ അടിപിടി; തലയ്ക്കടിയേറ്റ് യുവാവ് മരിച്ചു

മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിൽ നടന്ന അടിപിടിയില്‍ തലയ്ക്കടിയേറ്റ യുവാവ് മരിച്ചു. ബാലരാമപുരം കട്ടച്ചൽകുഴിയിൽ ഇന്നലെ രാത്രി ഉണ്ടായ അടിപിടിയിൽ കരമന സ്വദേശി ശ്യാം ആണ് മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ഒളിവിൽ പോയ മുക്കോല സ്വദേശി സതിക്കുവേണ്ടി ബാലരാമപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശാമിനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ഓട്ടോറിക്ഷ തൊഴിലാളികൾ ആയ ഇവർ കട്ടച്ചൽ കുഴിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. മദ്യലഹരിയിൽ ഉണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News