പത്തനംതിട്ട എ ആർ ക്യാപിൽ പൊലീസുകാർ തമ്മിൽ കയ്യാങ്കളി; അച്ചടക്ക നടപടി ഉണ്ടാകുമെന്നാണ് സൂചന

പത്തനംതിട്ട എ ആർ ക്യാപിൽ പൊലീസുകാർ തമ്മിൽ കയ്യാങ്കളി. പരുക്കേറ്റെന്ന പരാതിയുമായി ‌ ക്യാംപ് ഫോളോവർ പ്രാഥമിക ചികിൽസ തേടി മടങ്ങി. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് എ എസ് െഎ പ്രതികരിച്ചു. ഇരുവർക്കുമെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്നാണ് സൂചന.

എ ആർ ക്യാമ്പിലെ ക്യാന്റീൻ പ്രവർത്തനങ്ങളുടെ ചുമതലക്കാരനായ എ എസ് െഎ ജയകുമാറും ക്യാംപ് ഫോളവറും പാചക ജോലികൾ ചെയ്തിരുന്ന പുനലൂർ സ്വദേശി മധു സുധനനും തമ്മിലായിരുന്നു പ്രശ്നം.

എസ് പി യുടെ ക്യാപ് ഒാഫിസലേക്ക് ജോലി മാറ്റിയെന്ന് എ എസ് െഎ അറിയിച്ചതോടെ മധുസുധനനൻ വിസമ്മതം അറിയിച്ചു. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമായി. ഇത് കയ്യാങ്കളിയിലേക്കുമെത്തി. തനിക്ക് മർദ്ദനമേറ്റതായി മധുസുധൻ പറഞ്ഞു.

അതേസമയം, എസ് പി യുടെ ക്യാപ് ഒാഫിസിൽ ജോലിക്കായി ജീവനക്കാരെ മാറ്റി നിയമിക്കുന്നതാണ് രീതിയെന്ന് എ എസ് െഎ ജയകുമാർ പറഞ്ഞു.

നിർദ്ദേശം പാലിക്കാൻ മധുസുധനൻ തയാറായില്ല. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി എസ് പി ക്ക് റിപ്പോർട്ട് നൽകിയെന്നും അതിനപ്പുറം സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും ജയകുമാർ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here