തെരുവ്നായയുടെ ആക്രമണത്തില്‍ പരുക്കേറ്റ കുഞ്ഞ് മരിച്ചു

തെലങ്കാനയില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയ്ക്കായി ആശുപത്രികള്‍ കയറിയിറങ്ങേണ്ടി വന്ന ബാലികയ്ക്ക് ദാരുണാന്ത്യം.

ഗുരുതരപരിക്കേറ്റ കുട്ടിയുമായി മാതാപിതാക്കള്‍ ആദ്യം ആദിത്യ ആശുപത്രിയില്‍ എത്തി. രണ്ട് മണിക്കൂറിനു ശേഷം കുട്ടിയെ അങ്കുര ആശുപത്രിയിലേക്ക് മാറ്റാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു.

ഇവിടെ മൂന്നു മണിക്കൂറോളം ചികിത്സയ്ക്കു ശേഷം യശോദ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ ഇവിടെ കുട്ടിയെ പ്രവേശിപ്പിക്കാന്‍ ആശുപത്രി അധികൃതര്‍ തയാറായില്ല.ഇതേത്തുടര്‍ന്ന് കുട്ടിയെ നിലൂഫര്‍ ആശുപത്രിയിലേക്ക് മാറ്റി. വൈകുന്നേരത്തോടെ കുട്ടി മരിക്കുകയും ചെയ്തു

മെദ്ചാല്‍ ജില്ലയിലെ ആറുവയസുകാരിക്കാണ് ദാരുണാന്ത്യം ഉണ്ടായത്. ശനിയാഴ്ച രാവിലെ വീടിന് പുറത്ത് കളിക്കുകയായിരുന്ന കുട്ടിയെ തെരുവുനായ്ക്കള്‍ കൂട്ടമായി ആക്രമിക്കുകയായിരുന്നു.ആശുപത്രികള്‍ക്കെതിരെ നടപടി എടുക്കണമെന്ന് ബാലാവകാശ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News