ഇരിക്കൂറില്‍ മുസ്ലീംലീഗുകാര്‍ ചേരി തിരിഞ്ഞ് പരസ്യ ഏറ്റുമുട്ടല്‍; 30 പേര്‍ക്കെതിരെ കേസ്

കണ്ണൂര്‍ ഇരിക്കൂറില്‍ മുസ്ലീംലീഗുകാര്‍ ചേരി തിരിഞ്ഞു പരസ്യ ഏറ്റുമുട്ടല്‍. സംഘര്‍ഷം തടയാനെത്തിയ പൊലീസിന് നേരെയും കയ്യേറ്റ ശ്രമം ഉണ്ടായി. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെ 30 ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ ഇരിക്കൂര്‍ പോലീസ് കേസ് എടുത്തു.

മുസ്ലീ ലീഗ് ഭരിക്കുന്ന ഇരിക്കൂര്‍ പഞ്ചായത്തില്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ സഹോദരന്‍ സെക്രട്ടറിയായ മഹല്ല് കമ്മറ്റിയി പൊതു സ്ഥലം കൈയ്യേറിയ സംഭവുമായി ബന്ധപ്പെട്ടാണ് ലീഗുകാര്‍ പരസ്യ ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്. പഞ്ചായത്ത് പ്രസിഡന്റിന്റെ നിലപാടിനെതിരെ യൂത്ത് ലീഗ് രംഗത്തെത്തി.

ശനിയാഴ്ച 11 മണിയോടെ മണ്ണിട്ട് നികത്തിയ തോട് തുറക്കാന്‍ എത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകരെ മറു വിഭാഗം തടഞ്ഞു. വിവരം അറിഞ്ഞു സ്ഥലത്ത് എത്തിയ പൊലീസിന് നേരേയും കയ്യേറ്റ ശ്രമം ഉണ്ടായി. സിഐ വി എസ് നവാസിന്റെ യൂണിഫോമിലെ നെയിം പ്ലേറ്റും ഔദ്യോഗിക മുദ്രയും പറിച്ചെടുത്ത് നശിപ്പിച്ചു.

പൊലീസ് അടിച്ചാല്‍ തിരിച്ചടിക്കും എന്ന വെല്ലുവിളിയോടെ ആയിരുന്നു അതിക്രമം. സംഭവത്തില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ടി നസീര്‍ ഉള്‍പ്പെടെ 30 ലീഗ് പ്രവര്‍ത്തകര്‍ക്ക് എതിരെ ഇരിക്കൂര്‍ പോലീസ് കേസ് എടുത്തു. പോലീസിന്റെ കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയതിനും പോലീസിനെ അക്രമിച്ചതിനുമാണ് കേസ് എടുത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News