ലോക്ഡൗണ്‍ കാലത്ത് മണ്ണില്‍ പൊന്ന് വിളയിക്കാന്‍ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷ്ണനും സുഹൃത്തുക്കളും

തൃശൂര്‍:  ഈ ലോക്ഡൗണ്‍ കാലത്ത് തൂമ്പയും കൂന്താലിയുമായി സിപിഐഎം കേന്ദ്ര കമ്മിറ്റി അഗം കെ രാധാകൃഷ്ണന്‍ കൃഷി ഭൂമിയിലാണ്. കൂടെ പണിയാന്‍ സുഹൃത്തുക്കളും നാട്ടുകാരും. കുഞ്ഞുനാള്‍ മുതല്‍ക്കേ മണ്‍വെട്ടി ഏന്തിയതിന്റെ തഴമ്പുള്ള കൈയ്കള്‍. കൂലിപ്പണി ചെയ്തും പട്ടിണി കിടന്നുമുള്ള പരിചയം.

ലോക്ഡൗണ്‍ കാലത്ത് പണിക്കിറങ്ങാന്‍ സിപിഐഎം നേതാവും മുന്‍ സ്പീക്കറുമായ കെ രാധാകൃഷ്ണന് ഇതില്‍ കൂടുതല്‍ മൂലധനം വേണ്ട. ചേലക്കരക്കടുത്തുള്ള നരിമട എന്ന പ്രദേശത്ത് രാധാകൃഷ്ണനും കൂട്ടരും കിളച്ചു നിലമൊരുക്കി, തടമെടുത്തു. കപ്പ, ചേന, ചേമ്പ്, ഇഞ്ചി എന്നിവ നടുകയും ചെയ്തു.

എഴുപത് സെന്റ് സ്ഥലം, വലിയ കാടായിരുന്നു. വര്‍ഷങ്ങളായി കൃഷിയില്ലാതെ കിടന്ന ഈ പറമ്പിനെ ഒരു മാസത്തെ അധ്വാനം കൊണ്ടാണ് രാധാകൃഷ്ണനും കൂട്ടരും കൃഷിക്ക് അനുയോജ്യമാക്കിയത്. പാവലും പച്ചമുളകും ഇടവിളയായി ഉണ്ട്. കപ്പയും ചേനയും ചേമ്പും തളിരിടുന്നത് നോക്കി കാത്തിരിക്കുകയാണ് ഒരു ഗ്രാമം ഒന്നാകെ..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News