ആലപ്പുഴയില്‍ അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

ഹരിപ്പാട്: അച്ചന്‍ കോവിലാറ്റില്‍ പള്ളിപ്പാട് ആഞ്ഞിലിമൂട്ടില്‍ കടവുപാലത്തിന് സമീപം കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിമരിച്ചു.

കായംകുളം ചേരാവള്ളി മാളിക പടീറ്റതില്‍ സൈനുലാബ്ദീന്റെ മകന്‍ മുഹമ്മദ് അനസ് (28), ചേരാവള്ളി ജിതിന്‍ ഭവനില്‍ തങ്കച്ചന്റെ മകന്‍ ജിബിന്‍ തങ്കച്ചന്‍ (26) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 5.30ഓടെയാണ് അപകടം.

സുഹൃത്തുക്കളായ രണ്ട് പേര്‍ക്കൊപ്പം ചൂണ്ടയിടാന്‍ എത്തിയതായിരുന്നു. കുളിക്കാന്‍ ഇറങ്ങിയ അനസും ജിബിനും ഒഴുക്കില്‍പെട്ടു. ഒപ്പമുണ്ടായിരുന്നവരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

ഹരിപ്പാട് പൊലീസും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തിയത്. മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപതി മോര്‍ച്ചറിയിലേക്ക് മാറ്റി. ഖത്തറിലായിരുന്ന മുഹമ്മദ്അനസ് മൂന്ന് മാസം മുമ്പാണ് നാട്ടില്‍ എത്തിയത്.

മാതാവ്: കുഞ്ഞുമോള്‍. സഹോദരി: അനീഷ. എലിസബത്താണ് ജിബിന്‍ തങ്കച്ചന്റെ ഭാര്യ. ഒന്നര വയസുള്ള സാറാ അന്നാ ജിബിന്‍ മകളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here