സംസ്ഥാനത്ത് അധ്യയന വര്‍ഷം ഇന്ന് മുതല്‍; ക്ലാസുകള്‍ വിക്ടേ‍ഴ്സ് ചാനല്‍ വ‍ഴി

സംസ്ഥാനത്ത് അധ്യയന വര്‍ഷം ഇന്ന് മുതല്‍ ആരംഭിക്കും. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെയുളള ക്ലാസുകള്‍ വിക്ടേ‍ഴ്സ് ചാനല്‍ വ‍ഴിയാവും സംപ്രേക്ഷണം ചെയ്യുക. വീട്ടില്‍ ടി.വിയോ സ്മാര്‍ട്ട് ഫോണോ, ഇന്റര്‍നെറ്റോ ഒന്നുമില്ലാത്ത ഒരു കുട്ടിക്ക്പോലും ക്ലാസുകള്‍ കാണാന്‍ അവസരം ലഭ്യമാക്കണമെന്ന് സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്.

ചരിത്രത്തിലാദ്യമായിട്ടാണ് അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളില്‍ നേരിട്ടെത്താതെയുളള അധ്യയന വര്‍ഷം തുടക്കം കുറിക്കപ്പെടുന്നത്.കൈറ്റ് വിക്ടേ‍ഴ്സ് ചാനല്‍ വ‍ഴിയാവും അധ്യയനം നടക്കുക. പ്ലസ് ടു വിഭാഗത്തിലെ കുട്ടികള്‍ക്ക് രാവിലെ ഏട്ടര മുതല്‍ ക്ലാസുകള്‍ ആരംഭിക്കും.

ഇംഗ്ലീഷ് ആയിരിക്കും ആദ്യ ക്ലാസ് . 9 ന് ജോഗ്രഫിയും 9.30 ന് കണക്കും, തുടര്‍ന്ന് 10ന് കെമസ്ട്രി ക്ലാസും ഉണ്ടാവും. 10 30 ന് ഒന്നാം ക്ലാസ് കുട്ടികള്‍ക്കും . 11 മണിക്ക് പത്താം ക്ളാസ് കുട്ടികള്‍ക്കും ക്ലാസുകള്‍ ആരംഭിക്കും.എല്ലാ വിഭാഗം കുട്ടികള്‍ക്കുമുളള ക്ലാസുകള്‍ ഉണ്ടാവും. രാവിലെ മുതല്‍ ആരംഭിക്കുന്ന ക്ളാസുകള്‍ . 5.30 മുതല്‍ പുനസംപ്രേക്ഷണവും നടക്കും.

വിക്‍ഴേസിന്‍റെ ചാനല്‍ കേബിള്‍ ശൃഖലയിലും ഡിറിഎച്ചിലും ലഭ്യമാക്കിയിട്ടുണ്ട്. വിക്ടേ‍ഴ്സിന്‍റെ പോര്‍ട്ടല്‍ വ‍ഴിയും ,ഫെയ്സ്ബുക്ക് പേജ് വ‍ഴിയും യൂട്യൂബ് ചാനല്‍ വ‍ഴിയും ക്സാസുകള്‍ കാണാം.

ആദ്യ ആഴ്ചയില്‍ ട്രയല്‍ സംപ്രേഷണമായതിനാല്‍ ജൂണ്‍ 1-ലെ ക്ലാസുകള്‍ അതേക്രമത്തില്‍ ജൂണ്‍ 8-ന് തിങ്കളാഴ്ച പുനഃസംപ്രേഷണം ചെയ്യും.വീട്ടില്‍ ടി.വിയോ സ്മാര്‍ട്ട് ഫോണോ, ഇന്റര്‍നെറ്റോ ഒന്നുമില്ലാത്ത ഒരു കുട്ടിക്ക്പോലും ക്ലാസുകള്‍ കാണാന്‍ അവസരം ലഭ്യമാക്കണമെന്ന് സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്.

ഇതനുസരിച്ചുള്ള ക്രമീകരണങ്ങള്‍ ക്ലാസദ്ധ്യാപകര്‍ കുട്ടികളുമായി ബന്ധപ്പെട്ടും പ്രഥമാധ്യാപകര്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളുടേയും കുടുംബശ്രീ യൂണിറ്റുകളുടേയും പി.ടി.എകളുടേയുമെല്ലാം സഹായത്തോടെ ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ആദ്യ ആഴ്ച തന്നെ ഹൈടെക് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയ 1.2 ലക്ഷം ലാപ്‍ടോപ്പുകള്‍, 7000 പ്രോജക്ടറുകള്‍, 4545 ടെലിവിഷനുകള്‍ തുടങ്ങിയവ സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത പ്രദേശത്ത് കൊണ്ടുപോയി ഉപയോഗിക്കാന്‍ അനുവാദം നല്‍കുമെന്ന് കൈറ്റ് സിഇഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.

സംപ്രേഷണ സമയത്തോ, ആദ്യ ദിവസങ്ങളിലോ ക്ലാസുകള്‍ കാണാന്‍ കഴിയാത്ത കുട്ടികള്‍ ഉണ്ടെങ്കില്‍ രക്ഷിതാക്കളും കുട്ടികളും യാതൊരു കാരണവശാലും ആശങ്കപ്പെടേണ്ടതില്ല അവര്‍ക്കായി പിന്നീട് ഡൗണ്‍ലോഡ് ചെയ്ത ഉള്ളടക്കം ഓഫ്‍ലൈനായി കാണിക്കുന്നതുള്‍പ്പെടെ വിവിധങ്ങളായ‍ സംവിധാനങ്ങളും തുടര്‍ന്ന് ഏര്‍പ്പെടുത്തുത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News