ലോക് ഡൗണ്‍; അഞ്ചാം ഘട്ട ഇളവുകള്‍ ചര്‍ച്ച ചെയ്യാന്‍ ഉന്നതതല യോഗം ഇന്ന്

അഞ്ചാം ഘട്ട ഇളവുകളില്‍ ഏതൊക്കെ മേഖലകളില്‍ ഇളവ് അനുവദിക്കണമെന്ന് ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് ഇന്ന് ഉന്നതതല യോഗം. ആരാധാനാലയങ്ങള്‍ മാളുകള്‍ എന്നീവ തുറക്കണമോ എന്ന് യോഗം ചര്‍ച്ച ചെയ്യും. അഞ്ചാം ഘട്ടത്തിലെ ഇളവുകള്‍ക്കുളള സംസ്ഥാന മാര്‍ഗ്ഗ രേഖ ഇന്ന് പുറത്തിറങ്ങിയേക്കും.പൊതു ഗതാഗതം ഉണ്ടാകുമോ എന്നും ഇന്നറിയാം.

അഞ്ചാംഘട്ട ലോക് ഡൗണിന്റെ ഭാഗമായി സംസ്ഥാനത്ത് എതൊക്കെ മേഖലയില്‍ ഇളവ് അനുവദിക്കണമെന്ന് ചര്‍ച്ച ചെയ്യാന്‍ തിരുവനന്തപുരത്ത് ഇന്ന് ഉന്നതതലയോഗം ചേരും.മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക.ഇതിന് ശേഷം ഇ‍ളവുകളില്‍ മാര്‍ഗ്ഗരേഖ പുറപ്പെടുവിക്കും.

ആരാധാനാലയങ്ങള്‍ മാളുകള്‍ ഹോട്ടല്‍ ,റെസ്റ്റോറന്‍റുകള്‍ എന്നീവ തുറക്കണമോ എന്ന് സംസ്ഥാനത്ത് തീരുമാക്കാം എന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പൊതുഗതാഗതം ആരംഭിക്കുന്ന കാര്യവും യോഗം ചര്‍ച്ച ചെയ്തേക്കും അന്തർസംസ്ഥാന യാത്രയുടെ കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങളുടെ നിലപാടനുസരിച്ചാകും തുടർനടപടിയെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.

ഇളവുകൾ ഉണ്ടായാല്‍ തന്നെ കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യപ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയിൽ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. സാമൂഹിക അകലം പാലിച്ചുകൊണ്ട് മാത്രമേ കെ എസ്ആര്‍ടിസി യാത്രകൾ അനുവദിക്കുകയുള്ളു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here