7 പുതിയ സെപെഷ്യല്‍ ട്രെയിനുകള്‍ കൂടി; ട്രെയിന്‍ സര്‍വീസ് ഇന്നു മുതല്‍

ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച ട്രെയിന്‍ സര്‍വീസ് ഇന്നു മുതല്‍ ഭാഗികമായി പുനര്‍സ്ഥാപിക്കും. നിലവില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ക്കു പുറമെ ഏ‍ഴ് സ്പെഷ്യല്‍ ട്രെയിനുകളായിരിക്കും സര്‍വീസ് നടത്തുക. കര്‍ശന പരിശോധനയ്ക്കു ശേഷം മാത്രമെ യാത്രക്കാരെ ട്രെയിനുകളിലേക്ക് പ്രവേശിപ്പിക്കൂ.

7 പുതിയ സെപെഷ്യല്‍ ട്രയിനുകളാണ് ഇന്ന് സര്‍വീസ് ആരംഭിക്കുക. തിരുവനന്തപുരത്തുനിന്നും ആലപ്പു‍ഴ വ‍ഴി കോ‍ഴിക്കോട്ടെക്കുള്ള ജനശദാബ്ദി . തിരുവനന്തപുരത്തുനിന്നും കോട്ടയം വ‍ഴി എറണാകുളത്തേക്കുള്ള പ്രതിദിന എക്സ്പ്രസുകള്‍. തിരുവനന്തപുരത്തുനിന്നുള്ള ലോക് മാന്യതിലക് കണ്ണൂരിലേക്കുള്ള ജനശതാബ്ദി തുടങ്ങി 7 ട്രെയിന്‍ സര്‍വീസുകളാണ് ഇന്നു മുതല്‍ പുനരാരംഭിക്കുക.

അതേസമയം ഇന്ന് സര്‍വ്വീസ് തുടങ്ങുന്ന തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി ട്രെയിന്‍ കോഴിക്കോട് വരെ മാത്രമാക്കി ചുരുക്കിയിട്ടുണ്ട്. കണ്ണൂരിന് പകരം കോഴിക്കോട് സ്‌റ്റേഷനില്‍ നിന്നാവും തീവണ്ടി തിരുവനന്തപുരത്തേക്ക് പുറപ്പെടുക. തിരികെ തിരുവനന്തപുരത്ത് നിന്നും ഉച്ചയ്ക്ക് പുറപ്പെടുന്ന ട്രെയിന്‍ കോഴിക്കോട് സ്‌റ്റേഷനില്‍ സര്‍വ്വീസ് അവസാനിപ്പിക്കും.

കണ്ണൂര്‍ ജില്ലയില്‍ കൊവിഡ് കേസുകളുടെ ബാഹുല്യവും എല്ലാ സ്‌റ്റേഷനുകളിലും സ്‌ക്രീനിംഗ് സൗകര്യം ഒരുക്കാനുള്ള ബുദ്ധിമുട്ടും കണക്കിലെടുത്താണ് സംസ്ഥാന സര്‍ക്കാര്‍ ജനശതാബ്ദി ട്രെയിനുകളുടെ സ്‌റ്റോപ്പുകള്‍ വെട്ടിചുരുക്കിയതെന്നാണ് സൂചന. കണ്ണൂര്‍ കൂടാതെ ജനശതാബ്ദിയുടെ തലശ്ശേരി, വടകര, മാവേലിക്കര, കായംകുളം സ്‌റ്റോപ്പുകളും കേരള സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് റെയില്‍വേ റദ്ദാക്കിയിട്ടുണ്ട്.

ലോക് ഡൗൺ ആരംഭിച്ചപ്പോൾ റദ്ദ്ചെയ്ത പാസ്ഞ്ചർ, മെയിൽ, എക്സ്പ്രസ്സ് പ്രതിദിന, പ്രതിവാര ട്രെയിൻ സർവീസുകള്‍ ഉണ്ടാകില്ല. യാത്രക്ക് റിസർവേഷൻ നിർബന്ധമാണ്. ടിക്കറ്റുകൾ 120 ദിവസം മുമ്പ് വരെ ബുക്ക് ചെയ്യാം.

കൺഫേംഡ് ടിക്കറ്റ് ഉള്ള യാത്രക്കാർക്ക് മാത്രമേ യാത്രാനുമതിയുള്ളു. അതാത് സ്റ്റേഷനിൽ ഹെൽത്ത് സ്‌ക്രീനിനിങ്, ടിക്കറ്റ് ചെക്കിങ് എന്നിവക്ക് വിധേയരായ ശേഷം രോഗ ലക്ഷണങ്ങൾ ഇല്ലാത്തപക്ഷം യാത്ര ചെയ്യാം.

രോഗലക്ഷണങ്ങൾ ഉള്ളവരെ യാതൊരു കാരണവശാലും യാത്ര ചെയ്യാൻ അനുവദിക്കില്ല. ട്രെയിൻ പുറപ്പെടുന്നതിന് ഒന്നര മണിക്കൂർ മുമ്പ് സ്റ്റേഷനുകളിൽ സ്ക്രീനിംഗ് ആരംഭിക്കും. ആരോഗ്യ സേതു മൊബൈൽ ആപ്പ്ളിക്കേഷന് ഫോണിൽ ഇൻസ്റ്റാൾ ചെയ്യണം. കണ്ഫെര്‍മ്ണട് ടിക്കറ്റ് കൈവശമുള്ള യാത്രക്കാർക്ക് മാത്രമേ പ്ലാറ്റഫോമിലേക്ക് പ്രവേശനം നൽകൂ.

കൂടെ വരുന്നവരെ പ്ലാറ്റഫോമിലേക്ക് കടക്കാൻ അനുവദിക്കില്ല. പ്ലാറ്റഫോം ടിക്കറ്റ് നൽകില്ല. ഫേസ് മാസ്ക് യാത്രയിലുടനീളം ധരിക്കണം. ആവശ്യത്തിന് സാനിറ്റിഎസെർ കൈയിൽ കരുതി കൈകൾ വൃത്തിയായി വയ്ക്കുകയും സാമൂഹികഅകലം പാലിച്ച് യാത്ര ചെയ്യുകയും വേണം.

കോച്ച്, ടോയ്‌ലറ്റ് എന്നിവ വൃത്തിയായി സൂക്ഷിക്കണം. കാറ്ററിംഗ് സ്റ്റാൾ, പാൻട്രി എന്നിവ പൂർണമായി പ്രവർത്തനം ആരംഭിക്കാത്തതിനാൽ കയ്യിൽ ഭക്ഷണം,വെള്ളം എന്നിവ കരുതണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News