കൊവിഡ്; ആഗോള പട്ടികയിൽ ഇന്ത്യ ഏഴാമത്‌; രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക്

നാലാംഘട്ട അടച്ചിടൽ ഞായറാഴ്‌ച അവസാനിച്ചപ്പോൾ കൊവിഡ്‌‌ ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ആഗോള പട്ടികയിൽ ഏഴാമതായി. തുടർച്ചയായ മൂന്നാം ദിവസവും രാജ്യത്ത്‌ എണ്ണായിരത്തിലേറെ രോ​ഗികളും ഇരുന്നൂറിലേറെ മരണവും റിപ്പോർട്ടുചെയ്‌തു.

ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുന്നു. മരണം 5400 പിന്നിട്ടു. മൂന്നുദിവസംകൊണ്ട് കാൽലക്ഷത്തോളം പേർ രോഗബാധിതരായി,എഴുന്നൂറോളം മരണം.

രോ​ഗികളുടെ എണ്ണത്തില്‍ ഇന്ത്യ ജർമ്മനി (1.83 ലക്ഷം)യെയും, ഫ്രാൻസി(1.89 ലക്ഷം)നെയുമാണ് പിന്തള്ളിയത്. സ്ഥിതി അതി-രൂക്ഷമായ മഹാരാഷ്ട്രയിൽ 89 പേർ കൂടി മരിച്ചു, പുതുതായി 2487 രോ​ഗികള്‍ റിപ്പോർട്ടുചെയ്‌തു.
ഇതിൽ . ധാരാവിയിൽ മാത്രം 38 പുതിയ രോഗികൾ ഉണ്ട്. ആകെ രോ​ഗികള്‍ 67655, മരണം 2286.

തമിഴ്‌നാട്ടിലും ദില്ലിയിലും കർണാടകയിലും രോ​ഗികളുടെ എണ്ണം ഞായറാഴ്‌ച ഒരു ദിവസത്തെ ഏറ്റവും ഉയർന്ന നിലയിലാണ്. തമിഴ്‌നാട്ടിൽ 1,149 പുതിയ രോഗികളും 13 മരണം ഉണ്ടായിട്ടുണ്ട്.

ആദ്യമായാണ് തമിഴ്‌നാട്ടിൽ രോ​ഗികളുടെ പ്രതിദിന എണ്ണം ആയിരം കടന്നത്. ചെന്നൈയില്‍ മാത്രം 809 രോ​ഗികള്‍. ആകെ രോ​ഗികള്‍ 22,333. മരണം 173.

ദില്ലിയിൽ നാലാംദിവസവും രോഗികള്‍ ആയിരം കടന്നു. ഞായറാഴ്‌ച 1149 രോഗികളും 57 മരണവും. ഞയറാഴ്ച ഗുജറാത്തിൽ 438 രോ​ഗികള്‍, 31 മരണം. ബംഗാളിൽ 371 രോഗികള്‍, 8 മരണം.

അതേസമയം ലോകത്താകെയുള്ള കൊവിഡ് ബാധിതരുടെ എണ്ണം 62.64 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ ലോകത്താകെ 62,63,901 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം കോവിഡ് ബാധിച്ച് ലോകത്ത് 3200 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 3.73 ലക്ഷം കടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News