സംസ്ഥാനത്ത്‌ വ്യാഴാഴ്‌ചവരെ 84 ശതമാനം അധികമഴ; മുന്നറിയിപ്പ് നൽകി ‌കേന്ദ്രകാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത്‌ വ്യാഴാഴ്‌ചവരെ 84 ശതമാനം അധികമഴ ലഭിക്കുമെന്ന്‌ കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ പ്രവചനം. സാധാരണഗതിയിൽ ഇക്കാലയളവിൽ ലഭിക്കുന്ന മഴയുടെ ദീർഘകാല ശരാശരി 67.7 മില്ലിമീറ്ററാണ്. എന്നാൽ, ഇക്കുറി ശരാശരി 124.9 മില്ലിമീറ്റർ മഴ ലഭിക്കുമെന്നാണ്‌ പ്രവചനം. എന്നാൽ, തുടർന്നുള്ള ആഴ്‌ചകളിൽ സാധാരണയോ ഇതിൽ കുറവോ മഴ ലഭിക്കും.

ജൂൺ അഞ്ചുമുതൽ 11 വരെ – 60.7 മില്ലിമീറ്റർ, 12 മുതൽ 18 വരെ 51.5, 19 മുതൽ ജൂൺ 25വരെ 48.4 മില്ലിമീറ്റർ മഴ ലഭിക്കും. സാധാരണ ലഭിക്കുന്നതിനേക്കാൾ യഥാക്രമം ഒമ്പത്‌, 12, ഏഴ്‌ ശതമാനം കുറവ്‌. തിങ്കളാഴ്‌ച എട്ട്‌ ജില്ലയ്‌ക്ക്‌ പുറമേ ചൊവ്വാഴ്‌ച എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കാസർകോട്‌ ജില്ലകളിലും മഞ്ഞ അലർട്ട്‌ പ്രഖ്യാപിച്ചു.

ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ, കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel