പാചക വാതക സിലണ്ടറിന് വില കൂടി

രാജ്യത്ത് ഗ്യാസ് വില പതിനൊന്നു രൂപ അമ്പത് പൈസ വർധിപ്പിച്ചതെന്ന് എണ്ണ കമ്പനികൾ അറിയിച്ചു. ലോക്ക് ഡൗണിന് ശേഷം രാജ്യം തുറക്കുമ്പോഴാണ് ഗ്യാസ് വില കുതിച്ചുയരുന്നത്.

വരും ദിവസങ്ങളിൽ പെട്രോൾ -ഡീസൽ വിലയും വർധിക്കുമെന്ന് സൂചന. സബ്‌സിഡിയില്ലാത്ത ഗാര്‍ഹിക സിലിണ്ടറിന് 11.50 രൂപയാണ് വര്‍ധിപ്പിച്ചത്. വാണിജ്യ സിലിണ്ടറിന് 110 രൂപയും വര്‍ധിപ്പിച്ചു. 1135 രൂപയാണ് പുതിയ വില. ഇന്നുമുതല്‍ വിലവര്‍ധന നിലവില്‍വരും. അതേസമയം ഈ വില വര്‍ദ്ധനവ് പ്രധാനമന്ത്രി ഉജ്വല (പിഎംയുവൈ) ഗുണഭോക്താക്കളെ ബാധിക്കില്ല.

പുതിയ നിരക്ക് പ്രകാരം സബ്‌സിഡിയില്ലാത്ത 14.2 കിലോഗ്രാം തൂക്കമുള്ള സിലിണ്ടറിന് ദില്ലിയില്‍ 593 രൂപ നല്‍കണം. കൊല്‍ക്കത്തയില്‍ 616 രൂപയും മുംബൈയില്‍ 590 രൂപയും ചെന്നൈയില്‍ 606 രൂപയുമാണ് വില.

എല്‍പിജിയുടെ അന്താരാഷ്ട്ര വിലയിലുണ്ടായ വര്‍ധനവാണ് രാജ്യത്തെ വില വ്യതിയാനത്തിന് കാരണം. പെട്രോളിയം ഉല്‍പന്നങ്ങളുടെ ആവശ്യം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിരക്ക് വര്‍ദ്ധനവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News