കോവിഡ് വ്യാപനം; മുംബൈയിലെ സ്ഥിതി ഭയാനകമെന്ന് കേരളത്തിൽ നിന്നെത്തിയ മെഡിക്കൽ സംഘം

കേരളത്തിന് പുറത്ത് ഏറ്റവും കൂടുതൽ മലയാളികൾ വസിക്കുന്ന നഗരത്തിന് സഹായം നൽകേണ്ടത് ബാധ്യതയായി കരുതുന്നുവെന്ന് ഡോ സന്തോഷ്‌കുമാർ

മുംബൈ നഗരത്തിൽ നിലവിലെ സ്ഥിതി ഭയാനകമായ അവസ്ഥയാണെന്നാണ് കേരളത്തിൽ നിന്നെത്തിയ ആദ്യ മെഡിക്കൽ സംഘത്തിന്റെ അഭിപ്രായപ്പെട്ടത്. മികച്ച ആശുപത്രി സംവിധാനങ്ങളുള്ള നഗരത്തിൽ ആരോഗ്യ പ്രവർത്തകരുടെ അഭാവം ഉടനെ പരിഹരിക്കണമെന്നും നഗരത്തിലെ സ്ഥിതിഗതികൾ വിലയിരുത്തി തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സന്തോഷ്‌കുമാർ പറഞ്ഞു.

കൊവിഡ് രോഗവ്യാപനം അതിതീവ്രമായ മഹാരാഷ്ട്രയെ രക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട കേരളത്തില്‍ നിന്നെത്തിയ പ്രത്യേക മെഡിക്കല്‍ സംഘമാണ് മുംബൈയിലെ സ്ഥിതിഗതികൾ വിലയിരുത്തിയത്. ഭയാനകമായ അവസ്ഥയിലൂടെയാണ് നഗരം കടന്നു പോകുന്നതെന്നും ഗുരുതരമായ രോഗികളുടെ എണ്ണത്തിലുള്ള വർധനവും ഉയർന്ന മരണ നിരക്കും നഗരത്തെ പ്രതിസന്ധിയിലാക്കിയിരിക്കയാണെന്നും ഡോ. എസ്.എസ്. സന്തോഷ്‌കുമാർ വ്യക്തമാക്കി.

മഹാരാഷ്ട്ര നേരിടുന്ന അതി രൂക്ഷമായ ആരോഗ്യ പ്രതിസന്ധി നേരിടാൻ കേരളത്തിൽ നിന്നെത്തിയ ആദ്യ സംഘം നടത്തിയ വിലയിരുത്തലാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സന്തോഷ്‌കുമാർ പങ്കു വച്ചത്.

നഗരത്തിന് താങ്ങാവുന്നതിലും വലിയൊരു പ്രതിസന്ധിയെയാണ് ഇവിടുത്തെ ആരോഗ്യ പ്രവർത്തകർ നേരിടുന്നതെന്നും ഇവരെ സഹായിക്കുകയെന്നതാണ് തങ്ങളുടെ ഉദ്യമമെന്നും ഡോ സന്തോഷ്‌കുമാർ വ്യക്തമാക്കി. കേരളത്തിന് പുറത്ത് ഏറ്റവും കൂടുതൽ മലയാളികൾ വസിക്കുന്ന നഗരത്തിന് സഹായം നൽകേണ്ടത് ബാധ്യതയായി കരുതുന്നുവെന്നും ഡോ സന്തോഷ്‌കുമാർ പറഞ്ഞു.

പുറത്ത് നിന്ന് നോക്കുമ്പോൾ മനസിലാക്കുവാൻ കഴിയാത്തൊരു അവസ്ഥയാണ് നഗരത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു കൂടുതൽ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും സേവനം ഉറപ്പാക്കുകയാണ് ആദ്യ ഘട്ട നടപടിയെന്നും സന്തോഷ്‌കുമാർ അറിയിച്ചു.

ആശുപത്രി സംവിധാനങ്ങളെല്ലാം മികച്ചതാണെന്നും ആരോഗ്യ പ്രവർത്തകരുടെ അഭാവം പരിഹരിച്ചാൽ ഇന്നത്തെ പ്രതിസന്ധിയെ മറി കടക്കാനാകുമെന്നും ഡോ സന്തോഷ്‌കുമാർ പ്രത്യാശ പ്രകടിപ്പിച്ചു.

മുംബൈ നഗരത്തിൽ പ്രത്യേക കോവിഡ് -19 ചികിത്സാ സംവിധാനം ആരംഭിക്കുന്നതിന് ബിഎംസിയെ സഹായിക്കുന്നതിനായാണ് ഡോ. സന്തോഷ് കുമാർ, ഡോ. സജീഷ് ഗോപാലൻ എന്നിവരടങ്ങുന്ന മെഡിക്കൽ സംഘമെത്തിയിരിക്കുന്നത്. 50 ഡോക്ടർമാരും 100 നഴ്‌സുമാരും അടങ്ങുന്ന ടീമിന് മുന്നോടിയായാണ് രണ്ട് മെഡിക്കൽ പ്രൊഫഷണലുകളും മുംബൈയിലെത്തിയത്. കേരളത്തിൽ നിന്നുള്ള ഡോക്ടർമാർമാരുടെ പതിനാറംഗ സംഘം ഇന്ന് വൈകീട്ട് മുംബൈയിലെത്തും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here