ഉദ്യോഗസ്ഥന് കൊവിഡ്; ഐസിഎംആര്‍ കേന്ദ്രം അടച്ചു

രാജ്യത്തെ കോവിഡ് രോഗ പരിശോധനകൾക്ക് മാർഗ നിർദേശം നൽകുന്ന ഐസിഎംആർ ആസ്ഥാനത്തു കോവിഡ്. കേന്ദ്രം രണ്ട് ദിവസത്തേയ്ക്ക് അടച്ചു. ഐസിഎംആർ ഗവേഷകനാണ് രോഗം സ്ഥിരീകരിച്ചത്.
കോവിഡ് ബാധിച്ചു ചികിത്സയിൽ തുടരുന്നവരുടെ എണ്ണം രാജ്യത്ത് 93000 കടന്നു.8392 പുതിയ രോഗികൾ. 230 പേർക്ക് ജീവൻ നഷ്ടമായി.

തുടർച്ചയായി രണ്ടാം ദിവസമാണ് കോവിഡ് രോഗികളുടെ എണ്ണം 8000 കടക്കുന്നത്. അഞ്ചാം ഘട്ട ലോക്കഡൗണിലെ ഇളവുകൾ നടപ്പിലാകുന്നതോടെ ദിവസേന 10000 കേസുകൾ റിപ്പോർട്ട്‌ ചെയ്യുമെന്ന് വിദഗ്‌ദ്ധർ പറയുന്നു. 2487 പുതിയ കേസുകൾ റിപ്പോർട്ട്‌ ചെയ്തതോടെ മഹാരാഷ്ട്രയിൽ ആകെ കോവിഡ് രോഗികളുടെ എണ്ണം 67655 ആയി.

രോഗികളുടെ എണ്ണത്തിൽ ഒരു ദിവസത്തെ ഉയർന്ന വർധനവ് ആണ് ഇത്. 2286 ആളുകൾക്ക് ജീവൻ നഷ്ടമായി. ലോക്ക് ഡൌൺ കർശനമായി തുടരുമ്പോഴും മഹാരാഷ്ട്രയിലെ സ്ഥിതി അതീവ ഗുരുതമായി തുടരുന്നു.

1149 പുതിയ കേസുകൾ റിപ്പോർട്ട്‌ ചെയ്തതോടെ തമിഴ്‌നാട്ടിൽ ആകെ രോഗികളുടെ എണ്ണം 22333 ആയി.1038 പേർ മരിച്ച ഗുജറാത്തിൽ 16779 രോഗികളാണ് ഉള്ളത്. ദില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം 19844 ആയി. ബംഗാളിൽ 309 പേർക്കും മധ്യപ്രദേശിലും 343 പേരും കോവിഡ് ബാധിച്ചു മരിച്ചു. മരണനിരക്ക് ഇരു സംസ്ഥാനങ്ങളിലും ഉയരുന്നു.

കോവിഡ് ബാധിച്ചു 93322 പേർ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നത്. 91818 ആളുകൾക്ക് രോഗം ഭേദമായി. അതെ സമയം ആകെ മരണം 5394 ആയി. ഐ സി എം ആറിലെ ഗവേഷകന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നു ദില്ലിയിലെ കെട്ടിടം അടച്ചു.

അണുവിമുക്തമാക്കിയ ശേഷം 2 ദിവസത്തിനകം പ്രവർത്തനം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. രണ്ടാഴ്ച മുൻപ് മുംബൈയിൽ നിന്നു തിരിച്ചെത്തിയ ഗവേഷകനാണു കോവിഡ് സ്ഥിരീകരിച്ചത്. ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത അവലോകന യോഗത്തിൽ ഗവേഷകൻ പങ്കെടുത്തിരുന്നു എന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News