ലോക്ഡൗണില്‍ ഇളവ്; 8 മുതല്‍ അന്തര്‍ജില്ലാ ബസ് യാത്രകള്‍ക്ക് അനുമതി; നിയന്ത്രണങ്ങളോടെ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം

ഈ മാസം 8 മുതല്‍ അന്തര്‍ജില്ലാ ബസ് സര്‍വീസുകള്‍ ആരംഭിക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം.

ബസ്സുകളില്‍ 50 ശതമാനം ആളുകളെ വച്ചായിരിക്കും സര്‍വ്വീസ് നടത്തുക. ആളുകളെ നിര്‍ത്തിക്കൊണ്ട് പോകുന്നതിനുള്ള അനുമതി ഉണ്ടാവില്ല. കൊവിഡ് കാലത്തേക്ക് 50 ശതമാനം ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുന്നതിനും തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.

ഹോട്ടലുകളില്‍ കര്‍ശന നിബന്ധനകളോടെ ഭക്ഷണം വിളമ്പുന്നതിനും അനുമതി നല്‍കും. ആരാധനാലയങ്ങളില്‍ പൂര്‍ണ്ണമായ തോതില്‍ ആരാധനാ സ്വാതന്ത്ര്യം നല്‍കുന്നത് സംബന്ധിച്ചുള്ള തീരുമാനം പിന്നീട് കൊക്കൊള്ളും.

കേന്ദ്രസര്‍ക്കാര്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം..

വൈകീട്ട് വാര്‍ത്താ സമ്മേളനത്തില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം മുഖ്യമന്ത്രി നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News