രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; ദില്ലിയില്‍ തദേശിയര്‍ക്ക് മാത്രം ചികിത്സ; അതിര്‍ത്തികള്‍ അടച്ചു

തദേശിയര്‍ക്ക് മാത്രം ചികിത്സ നല്‍കാന്‍ ഒരുങ്ങി ദില്ലി സര്‍ക്കാര്‍. വിഷയത്തില്‍ ദില്ലിക്കാരുടെ അഭിപ്രായം കേജരിവാള്‍ തേടി.

ആശുപത്രികളില്‍ കിടത്തി ചികില്‍സിക്കാനുള്ള സൗകര്യം നിലവില്‍ ദില്ലിയില്‍ ഇല്ല. രോഗ ബാധിതരുടെ എണ്ണം ദിനം പ്രതി സംസ്ഥാനത്തു വര്‍ധിക്കുന്നു. ഈ സാഹചര്യത്തിലാണ് ദില്ലിക്കാര്‍ക്ക് മാത്രം ചികിത്സ നല്‍കാനുള്ള സര്‍ക്കാരിന്റെ നീക്കം. ജനങ്ങളുടെ അഭിപ്രായം അനുസരിച്ചു മാത്രമാകും അന്തിമ തീരുമാനം.

രോഗം വ്യാപനം കണക്കിലെടുത്തു ദില്ലിയുടെ അതിര്‍ത്തികള്‍ ഒരഴ്ചത്തേക്കു അടച്ചിടും. അതി തീവ്ര ബാധിത പ്രദേശങ്ങള്‍ ഒഴികെയുള്ള മേഖലകളില്‍ ബാര്‍ബര്‍ ഷോപ്പുകള്‍ എട്ടാം തിയതി മുതല്‍ തുറക്കാന്‍ അനുമതി നല്‍കി.

മാളുകള്‍, പൊതുഗതാഗതം, ഹോട്ടലുകള്‍ എന്നിവ പ്രവര്‍ത്തിക്കാന്‍ തെലുങ്കാന, കര്‍ണാടക, ബീഹാര്‍, ബംഗാള്‍, ഉത്തര്‍പ്രദേശ് എന്നി സംസ്ഥാനങ്ങള്‍ അനുമതി നല്‍കി. എന്നാല്‍ മഹാരാഷ്ട്ര ഗുജറാത്തും രാജസ്ഥാന്‍ എന്നി സംസ്ഥാനങ്ങള്‍ ആരാധനാലയങ്ങള്‍ ഹോട്ടലുകള്‍ , മാളുകളും എന്നിവ അടച്ചിടും.

ഉത്തരാഖണ്ഡ് സര്‍ക്കാര്‍ മാളുകള്‍ തുറക്കാന്‍ അനുവദിക്കില്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. ലോക്ക് ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി. മഹാരാഷ്ട്ര സര്‍ക്കാര്‍ അന്തര്‍സംസ്ഥാന ബസ് യാത്രകള്‍ക്ക് അനുമതി നിഷേധിച്ചു. രോഗ വ്യാപനം കണക്കിലെടുത്തു ഹരിയാനയും ലോക്ഡൗണ്‍ നീട്ടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News