ടിനു യോഹന്നാന്‍ കേരള രഞ്ജി ട്രോഫി ടീം കോച്ച്

കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് ടീമിന്റെ കോച്ചായി മുന്‍ ഇന്ത്യന്‍ താരം ടിനു യോഹന്നാനെ തെരഞ്ഞെടുത്തു. ഓണ്‍ലൈനില്‍ നടന്ന കേരള ക്രിക്കറ്റ് അസോസിയേഷന്റെ ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റിയുമായുള്ള കൂടിയാലോചനക്ക് ശേഷമാണ് തീരുമാനം എടുത്തത്. കേരളത്തിന്റെ മറ്റ് ജൂനിയര്‍ ടീമുകളുടെ കോച്ച്മാരെ തീരുമാനിക്കാനുള്ള നടപടികള്‍ സ്വികരിക്കാന്‍ ഭാരവാഹികളെ ചുമതലപ്പെടുത്തി.

സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്ന മുറക്ക് ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ തുറക്കാനും ജനറല്‍ ബോഡി തീരുമാനിച്ചു. അന്തര്‍ ജില്ലാ, സോണ്‍, ലീഗ് മത്സരങ്ങള്‍ പുനക്രമീകരിക്കാന്‍ ഭാരവാഹികളെ ചുമതലപെടുത്തി.

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കാസര്‍ഗോഡ്, കോഴിക്കോട്, പാലക്കാട്, മലപ്പുറം, പത്തനംതിട്ട ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ തിരഞ്ഞെടുപ്പ് ജില്ലാ ലീഗ് മത്സരങ്ങള്‍ക്ക് നടത്തിയതിനു ശേഷം നടത്താന്‍ തീരുമാനിച്ചു.

ഈ ജില്ലകളില്‍ നിലവില്‍ ഉള്ള ഭാരവാഹികളും, എക്സിക്യൂട്ടീവ് കമ്മിറ്റിയും അടുത്ത ഇലക്ഷന്‍ വരെ തുടരും. കോവിഡ് പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ജനറല്‍ ബോഡി യോഗം ചേര്‍ന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News