കണ്ണീരു വീണ് പൊള്ളുന്നു ഭൂമി; അമേരിക്കയില്‍ ജോര്‍ജ് ഫ്‌ലോയിഡ് എന്ന ആഫ്രിക്കന്‍ വംശജനെ പൊലീസ് ക്രൂരമായി കൊലപ്പെടുത്തിയതിനെതിരേ മലയാള കവിത

കണ്ണീരു വീണ് പൊള്ളുന്നു ഭൂമി – അമേരിക്കയില്‍ ജോര്‍ജ് ഫ്‌ലോയിഡ് എന്ന ആഫ്രിക്കന്‍ വംശജനെ പൊലീസ് ക്രൂരമായി കൊലപ്പെടുത്തിയതിനെതിരേ മലയാള കവിത.

‘കറുത്തവരുടെ ജീവന്‍’ എന്ന പേരിലുള്ള കവിത രാവുണ്ണിയാണ് രചിച്ചിരിക്കുന്നത്. ഫെയ്‌സ് ബുക്കില്‍ പ്രസിദ്ധീകരിച്ച കവിത ഏറെ വായിക്കപ്പെടുന്നു.

കവിതയുടെ പൂര്‍ണ്ണരൂപം:

കറുത്തവരുടെ ജീവന്‍

-രാവുണ്ണി

വെളുപ്പിന്‍ പതാക
പാറുന്നു മേലെ
വെറുപ്പിന്‍ കഴുകന്‍
പറക്കുന്നു നീളെ

കറുത്തോര്‍ കരഞ്ഞാല്‍
സംഗീതമാവും
കറുത്തോര്‍ പിടഞ്ഞാല്‍
കളിയാട്ടമാവും

കറുപ്പിന്റെ ശ്വാസം
ഇളങ്കാറ്റുപോലെ
കറുപ്പിന്റെ കണ്‍കള്‍
കളിക്കല്ലു പോലെ

കറുത്തോരു ദേഹം
കളിപ്പാട്ടമല്ലെ ?
കറുത്തോരു പ്രാണന്‍
വില കെട്ടതല്ലെ

കറുപ്പന്‍ പിടഞ്ഞാല്‍
മദോന്മാദമല്ലാെ
കണ്ഠം ഞെരിഞ്ഞാല്‍
ആഹ്‌ളാദമല്ലൊ

കറുത്തോന്റെ ചോര
തേനൂറ്റിയത്രെ
കറുത്തോള്‍ടെ മാംസം
സ്വാദേറ്റിയത്രെ

വെറുപ്പിന്റെ വാഴ്ച
ഇരുട്ടിന്റെ തേര്‍ച്ച
കണ്ണീരു വീണ്
പൊള്ളുന്നു ഭൂമി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News