തങ്കുപൂച്ചയും, മിട്ടുപ്പൂച്ചയും കുട്ടികളുടെ ചങ്ങാതിമാരായി; കൈയ്യടിനേടി ശ്വേത ടീച്ചറും; ഓണ്‍ലൈന്‍ അധ്യനയത്തിന്റെ ആദ്യ ദിനം

ലോക്ക്ഡൗണിനെ തുടര്‍ന്ന് ഓണ്‍ലൈനിലാണ് ഇത്തവണത്തെ അധ്യായന വര്‍ഷം ആരംഭിച്ചത്. തുടക്കം മുതല്‍ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെയൊക്കെ അസ്ഥാനത്താക്കി വലിയ സ്വീകീര്യതയാണ് ഒണ്‍ലൈന്‍ ക്ലാസുകള്‍ക്ക് സംസ്ഥാനത്താകെ ലഭിച്ചത്.

രാവിലെ മുഖ്യമന്ത്രിയുടെ ആശംസാപ്രസംഗത്തോടെയാണ് ഫസ്റ്റ് ബെല്‍ എന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കം കുറിച്ചത്.

Image may contain: 1 person, sitting and screen

ഉന്നത വിദ്യാഭ്യാസ വകുപ്പ് മത്രി കെടി ജലീലും അധ്യാപകനായി എത്തി. എന്നാല്‍ തരംഗമായത് ഒന്നാം ക്ലാസിലെ സായ് ശ്വേത ടീച്ചറുടെ ക്ലാസാണ്.

രസകരമായ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ നിമിഷങ്ങള്‍ക്കകം തരംഗമായി. ഒന്നാം ക്ലാസിലെ തങ്കുപ്പൂച്ചയും മിട്ടുപ്പൂച്ചയും എല്ലാവര്‍ക്കും സുപരിചിതരായി.

Image may contain: 1 person

നിരവധി പേരാണ് ടീച്ചറുടെ അധ്യാപനത്തിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. പ്രായഭേദമന്യെ പലരും ക്ലാസുകള്‍ ആസ്വാദിച്ചുവെന്നതാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.

Image may contain: 3 people, people sitting

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel