#BlacklivesMatter ; നിങ്ങള്‍ ഒറ്റയ്ക്കല്ല, ഞങ്ങളുടെ പിന്തുണ: യുഎസിലെ പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി ഗൂഗിളും ട്വിറ്ററും നെറ്റ്ഫ്‌ളിക്‌സും

കാലിഫോര്‍ണിയ: അമേരിക്കയില്‍ ജോര്‍ജ് ഫ്‌ളോയിഡിനെ പൊലീസ് കഴുത്തില്‍ മുട്ടുഞെരിച്ച് കൊന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു. യുഎസിലെ പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി ഗൂഗിളും ട്വിറ്ററും നെറ്റ്ഫ്‌ളിക്‌സും രംഗത്തെത്തി.

യുഎസിലെ ഗൂഗിള്‍, യൂട്യൂബ് ഹോം പേജുകളില്‍ വംശീയ സമത്വത്തിനായുള്ള ഞങ്ങളുടെ പിന്തുണ പങ്കുവയ്ക്കുന്നുവെന്ന് ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈ അറിയിച്ചു.

”കറുത്ത വര്‍ഗക്കാര്‍ക്കും ജോര്‍ജ് ഫ്‌ളോയിഡ്, ബ്രിയോണ ടെയിലര്‍, അഹ്മദ് അര്‍ബെറി എന്നിവരുടെ ഓര്‍മ്മകള്‍ക്ക് മുന്നിലും ശബ്ദമില്ലാത്തവര്‍ക്കും ഞങ്ങളുടെ ഐക്യദാര്‍ഢ്യം. ദുഃഖവും കോപവും ഭയവും അനുഭവിക്കുന്നവര്‍ക്ക്, നിങ്ങള്‍ ഒറ്റയ്ക്കല്ല.”-സുന്ദര്‍ പിച്ചൈ ട്വിറ്റ് ചെയ്തു.

”നിശബ്ദത കുറ്റമാണ്. ‘ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍’ എന്ന് നെറ്റ്ഫ്‌ളിക്‌സ് വ്യക്തമാക്കി. ഞങ്ങള്‍ക്കൊരു പ്ലാറ്റ്‌ഫോമുണ്ട്. കറുത്ത വര്‍ഗക്കാരായ ജീവനക്കാരോട് ഞങ്ങള്‍ക്ക് കടമയുണ്ട്.”-നെറ്റ്ഫ്‌ളിക്‌സ് ട്വിറ്റ് ചെയ്തു.

പ്രൊഫൈല്‍ കറുപ്പുനിറമാക്കിയാണ് ട്വിറ്റര്‍ നിലപാട് വ്യക്തമാക്കിയത്. BlackLivesMatter എന്ന ഹാഷ്ടാഗും അവര്‍ പങ്കുവെച്ചു.

മിനിയപൊളിസ് പൊലീസ് കാല്‍മുട്ട് കൊണ്ട് കഴുത്ത് ഞെരിച്ചാണ് കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ കൊലപ്പെടുത്തിയത്. സംഭവത്തെ തുടര്‍ന്ന് അമേരിക്കയില്‍ ആരംഭിച്ച പ്രക്ഷോഭം നിരവധി നഗരങ്ങളിലേക്ക് പടര്‍ന്നു കഴിഞ്ഞു. പ്രക്ഷോഭത്തെത്തുടര്‍ന്ന് യുഎസിലെ വിവിധ സംസ്ഥാനങ്ങളിലായി 40 നഗരങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.

വൈറ്റ് ഹൗസിന്റെ അതിര്‍ത്തി കടന്ന് പ്രതിഷേധക്കാര്‍ എത്തിയിരുന്നെങ്കില്‍ അവരെ ക്രൂരനായ്ക്കളെയും ആയുധങ്ങളെയും കൊണ്ട് നേരിട്ടേനെ എന്നാണ് കഴിഞ്ഞ ദിവസം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News