ആരവങ്ങളും കണ്ണീരും പ്രവേശനോത്സവവും ഒന്നുമില്ലാതെയാണ് ഇത്തവണ സംസ്ഥാനത്തെ സ്‌കൂള്‍ വര്‍ഷം തുടങ്ങിയത്. അടിമുടി മാറ്റങ്ങളുമായി ഓണ്‍ലൈന്‍ വഴിയായിരുന്നു പുതിയ അധ്യയനവര്‍ഷം ആരംഭിച്ചത്. ഓണ്‍ലൈന്‍ വഴിയാണെങ്കിലും ഒന്നാം ക്ലാസ് വിദ്യാര്‍ഥികളെയും കേരളത്തെ ഒന്നടങ്കം കയ്യിലെടുത്ത ഒരു ടീച്ചറാണ് ഇന്നത്തെ സോഷ്യല്‍മീഡിയ താരം.
എന്റെ തങ്കു പൂച്ചേ… മിട്ടു പൂച്ചേ… എന്ന വിളികളോടെ എത്തിയ സായി ശ്വേത എന്ന കോഴിക്കോട്ടുകാരി അധ്യാപികയാണ് കുഞ്ഞുങ്ങളുടെയും അമ്മമാരുടെയും ശ്രദ്ധ നേടിയത്. മുതുവടത്തൂര്‍ എല്‍.പി സ്‌കൂള്‍ അധ്യാപികയാണ് സായി.
വൈറലായ ആ വീഡിയോയെക്കുറിച്ച് സായി ശ്വേത പറയുന്നു:
”ഒന്നാം ക്ലാസ് അല്ലേ, കുട്ടികളുടെ ഇഷ്ടം നേടേണ്ടേ. അവരുടെ ഇഷ്ടത്തിന് പഠിപ്പിക്കണമല്ലോ, അതുകൊണ്ടാണ് അങ്ങനെ ചെയ്തത്. നാളെ 10.30 മുതല്‍ ക്ലാസുണ്ട്. ആഴ്ചയില്‍ രണ്ടു ദിവസമാണ് ഉള്ളത്.”
”കഴിഞ്ഞ വര്‍ഷമാണ് അധ്യാപിക ജീവിതം തുടങ്ങുന്നത്. കഴിഞ്ഞ തവണ രണ്ടാം ക്ലാസ് കുട്ടികളെയായിരുന്നു പഠിപ്പിച്ചിരുന്നത്. ഇത്തവണ ഒന്നാം ക്ലാസിന് ഓണ്‍ലൈനായി ക്ലാസെടുക്കാന്‍ അവസരം കിട്ടി. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ ക്ലാസ് എടുക്കാന്‍ ടിക്‌ടോക്ക് വീഡിയോകള്‍ സഹായിച്ചെന്നാണ് വിശ്വാസം. അതു എല്ലാവര്‍ക്കും ഇഷ്ടമായെന്ന് അറിഞ്ഞതില്‍ ഒരുപാട് സന്തോഷം. നിമിഷനേരം കൊണ്ട് ക്ലാസ് വൈറലാക്കിയ ട്രോളന്‍മാര്‍ക്ക് നന്ദി. ”
കോഴിക്കോടാണ് സായി ശ്വേതയുടെ സ്വദേശം. ഭര്‍ത്താവ് ദിലീപ് ഗള്‍ഫില്‍ ജോലി ചെയ്യുന്നു.
Get real time update about this post categories directly on your device, subscribe now.