സംസ്ഥാനത്ത് ട്രെയിന്‍ യാത്ര ആകാം; റിട്ടേണ്‍ ടിക്കറ്റ് അടക്കം വരുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിന്‍ യാത്ര ആകാമെന്ന് മുഖ്യമന്ത്രി. റിട്ടേണ്‍ ടിക്കറ്റ് അടക്കം വരുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കില്ല. ജനശതാബ്ദി ഇന്ന് പുറപ്പെട്ടത് കോഴിക്കോട്ട് നിന്നാണ്. കണ്ണൂരില്‍ നിന്നുള്ള യാത്രക്കാരുടെ യാത്ര മുടങ്ങിയത് റെയില്‍വെയുടെ ശ്രദ്ധയില്‍പെടുത്തും.

ഗള്‍ഫില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ ആളെയെത്തിക്കുന്നതിന് ചിലര്‍ കൂടുതല്‍ പണമീടാക്കുന്നതായി പരാതിയുണ്ട്. കേന്ദ്രം ഇപ്പോള്‍ നിശ്ചയിച്ച യാത്രാക്കൂലിയില്‍ വര്‍ധിക്കരുത്. മുന്‍ഗണനാ വിഭാഗത്തെ പരിഗണിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here