സ്രോതസ് കണ്ടെത്താനാവാത്ത പോസിറ്റീവ് കേസുകള്‍, സമൂഹ വ്യാപനമില്ലെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 വൈറസിന്റെ സമൂഹ വ്യാപനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മുഖ്യമന്ത്രി പറയുന്നു:

രോഗത്തിന്റെ സ്രോതസ് കണ്ടെത്താനാവാത്ത പോസിറ്റീവ് കേസുകള്‍ 30 ഓളം കണ്ടെത്തിയില്ലേയെന്ന് ചിലര്‍ ചോദിക്കുന്നു. അത് സമൂഹ വ്യാപനത്തിന്റെ ലക്ഷണമല്ലേയെന്ന് ചോദിക്കപ്പെട്ടേക്കാം. ഈ 30 കേസുകളും സാമൂഹ വ്യാപനമല്ല.

എത്രയൊക്കെ ശ്രമിച്ചാലും രണ്ടാഴ്ചക്കുള്ളില്‍ അയാളുമായി ബന്ധപ്പെട്ട എല്ലാവരെയും പൂര്‍ണ്ണമായും കണ്ടെത്താനാവില്ല. കുറച്ചുപേരെയെങ്കിലും റൂ്ട്ടമാപ്പില്‍ ബന്ധപ്പെടാനാകാതെ പോയേക്കാം.

അത് സാമൂഹ വ്യാപനത്തിന്റെ ലക്ഷണമായി ഉറപ്പിക്കാനാവില്ല. അത്തരം സംഭവങ്ങള്‍ കൂടുതലായുണ്ടോയെന്ന് പരിശോധിക്കുകയും കൂടുതല്‍ ടെസ്റ്റ് നടത്തുകയും ചെയ്യും.

എവിടെ നിന്ന് രോഗം കിട്ടിയെന്നറിയാത്ത കേസുകളുടെ കൂട്ടം കേരളത്തില്‍ എവിടെയും ഉണ്ടായിട്ടില്ലെന്ന് പരിശോധിച്ച് ഉറപ്പാക്കി.

അതുകൊണ്ട് സാമൂഹിക വ്യാപനത്തില്‍ ഉള്‍പ്പെടുത്താനാവില്ല. ഈ 30 ഓളം കേസുകളും സാമൂഹിക വ്യാപനത്തിലേക്ക് പോയിട്ടില്ല. കൊവിഡിന്റെ മാത്രം പ്രത്യേകതയാണിത്. എല്ലാ രോഗങ്ങളിലും ഇങ്ങനെയല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News