വേളൂരില്‍ മോഷണ ശ്രമത്തിനിടെ സ്ത്രീയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍

കോട്ടയം വേളൂരില്‍ മോഷണ ശ്രമത്തിനിടെ സ്ത്രീയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പാറപ്പാടം സ്വദേശി ഷീബ സാലിയാണ് വീടിനുള്ളില്‍ കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സാലിയെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ഇരുവരുടെയും കൈകാലുകള്‍ കെട്ടി പാചക വാതക സിലണ്ടര്‍ തുറന്നു വിട്ട ശേഷം വീട് പുറത്തു നിന്ന് പൂട്ടിയിരുന്നു. ഷോക്കടിപ്പിക്കാന്‍ ശ്രമം നടന്നതായും സൂചനയുണ്ട്. ഇവരുടെ കാര്‍ മോഷണം പോയിട്ടുണ്ട്.

വൈകിട്ട് 4 മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം പുറത്തറിയുന്നത്. ഗ്യാസ് ലീക്ക് ചെയ്യുന്നതായി അയല്‍വാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സാണ് ആദ്യമെത്തിയത്. മുന്‍ വാതില്‍ പൊളിച്ച് അകത്തു പ്രവേശിച്ചപ്പോള്‍ സ്വീകരണ മുറിയില്‍ രക്തത്തില്‍ കുളിച്ച നിലയിലായുന്നു ഷീബയുടെ മൃതദേഹം.

തൊട്ടടുത്ത് മര്‍ദ്ദനമേറ്റ് അവശനായ നിലയില്‍ ഭര്‍ത്താവ് സാലിയേയും കണ്ടെത്തി. ഇരുവരുടെയും കൈകാലുകള്‍ ഇരുമ്പ് കമ്പി ഉപയോഗിച്ച് കെട്ടിയിരുന്നു. ഇവരെ വൈദ്യുത ഷോക്ക് ഏല്‍പ്പിച്ചതായി സംശയമുണ്ട്. പാചക വാതക സിലണ്ടര്‍ സ്വീകരണമുറിയിലാണ് കണ്ടെത്തിയത്. മുറിയിലെ ഫാന്‍ ഒടിഞ്ഞ നിലയിലായിരുന്നു .

ഗുരുതരമായി പരിക്കേറ്റ സാലിയെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
കോട്ടയം എസ് പി ജി ജയദേവിന്റെ നേതൃത്വത്തിലായിരുന്നു പൊലീസ് നടപടികള്‍. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. വീട്ടുമുറ്റത്തു കിടന്ന ഇവരുടെ കാര്‍ കാണാതായിട്ടുണ്ട്.

മകള്‍ വിദേശത്തായതിനാല്‍ വര്‍ഷങ്ങളായി സാലിയും ഷീബയും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. ദുരൂഹത ഉണര്‍ത്തുന്ന കൊലപാതകത്തില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിയുന്ന സാലിയുടെ മൊഴിയാണ് ഇനി അന്വേഷണത്തിനു നിര്‍ണായകം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News