‘ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം’; ഓര്‍മ്മപ്പെടുത്തലുമായി വീഡിയോ ഗാനോപഹാരം

കോവിഡ് സമയത്തെ അതിജീവനത്തിനിടെ ഇപ്പോള്‍ ലഭിച്ച ഇളവുകള്‍ ആരും ദുരുപയോഗപ്പെടുത്താതിരിക്കട്ടെ എന്ന ഓര്‍മ്മപ്പെടുത്തലുമായി
വീഡിയോ ഗാനോപഹാരം സോഷ്യല്‍ മീഡിയകളില്‍ റിലീസായി.

മീഡിയ ക്രീയേഷന്‍സിന്റെയും ക്യാപ്റ്റന്‍ മൂവി മേക്കേഴ്‌സിന്റെയും സഹകരണത്തോടെ തയ്യാറാക്കിയ ‘ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം’ എന്ന വീഡിയോ ഗാനോപഹാരത്തിന്റെ രചനയും സംവിധാനവും മാധ്യമപ്രവര്‍ത്തകനും ആഡ്ഫിലിം സംവിധായകനുമായ യു. ഹരീഷ് ആണ് നിര്‍വഹിച്ചിരിക്കുന്നത്.

ഒരു പഴയ ബോംബ് കഥ, ചില്‍ഡ്രന്‍സ് പാര്‍ക്ക് , ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി സിനിമകളുടെ സംഗീത സംവിധായകനായ അരുണ്‍ രാജാണ് സംഗീതവും ആലാപനവും നടത്തിയിരിക്കുന്നത്. സിനിമ നിര്‍മ്മാതാവ് കൂടിയായ രാജേഷ് രാജ് ആണ് വോയിസ് ഓവര്‍ നല്‍കിയിരിക്കുന്നത്.

മഹാമാരിയായ കോവിഡിനെതിരെയുള്ള മാസങ്ങളായുള്ള നിരവധി പേരുടെ പോരാട്ടങ്ങള്‍ നമ്മള്‍ മറക്കരുത്, ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം അതുകൊണ്ടു പുറത്തിറങ്ങുമ്പോള്‍ ജാഗ്രത കൈവെടിയരുതെന്ന് അണിയറക്കാര്‍ കവിത രൂപത്തിലുള്ള അവതരണത്തിലൂടെ പറയുന്നു.

പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കോവിഡ് വാര്‍ഡിലെ രണ്ടുമാസത്തെ ഡ്യൂട്ടി കഴിഞ്ഞു തന്റെ വീട്ടിലേക്കു മടങ്ങുന്ന ദൈവത്തിന്റെ മാലാഖ സരിതയ്ക്ക് തളിപ്പറമ്പ് മഴൂരിലെ നാട്ടുകാര്‍ നല്‍കിയ സ്‌നേഹം നിറഞ്ഞ സ്വീകരണത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു കൊണ്ട് ഉണ്ടായതാണ് ഈ ഗാനോപഹാരം എന്നും കോവിഡ് 19 നു മുന്നില്‍ കാവലാളായി പടപൊരുതുന്നവര്‍ക്ക് പ്രത്വേകിച്ചു രാവും പകലുമില്ലാതെ നമുക്ക് കരുതലായി കാവലാളായി നില്‍ക്കുന്നആരോഗ്യപ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും സമര്‍പ്പിക്കുന്നുവെന്ന് സംവിധായകന്‍ യു. ഹരീഷ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News