നിലമ്പൂരില്‍ ആയിരം രൂപയുടെ സര്‍ക്കാര്‍ ധനസഹായം കോണ്‍ഗ്രസ്സുകാര്‍ അട്ടിമറിക്കുന്നു

മലപ്പുറം നിലമ്പൂരില്‍ ആയിരം രൂപയുടെ സര്‍ക്കാര്‍ ധനസഹായം കോണ്‍ഗ്രസ്സുകാര്‍ അട്ടിമറിക്കുന്നു. നേരിട്ട് വീട്ടിലെത്തിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചാണ് വിതരണം. രാഷ്ട്രീയ മുതലെടുപ്പാണ് ലക്ഷ്യമെന്ന് സിപിഐഎം ആരോപിച്ചു.

നിലമ്പൂര്‍ ചന്തക്കുന്ന്, പൊട്ടിപ്പാറ എന്നിവിടങ്ങളിലാണ് സര്‍ക്കാര്‍ നല്‍കുന്ന ആയിരം രൂപയുടെ ധനസഹായവിതരണം അട്ടിമറിച്ചത്. അര്‍ഹരായ കുടുംബങ്ങള്‍ക്ക് ബാങ്ക് ജീവനക്കാര്‍ പണം വീട്ടിലെത്തിച്ചു നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. അതിനായി 50 പൈസവീതം ബാങ്ക് ജീവനക്കാര്‍ക്ക് നല്‍കിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതെല്ലാം കാറ്റില്‍പ്പറത്തുന്നതാണ് നിലമ്പൂരിലെ കാഴ്ചകള്‍.

പുതിയ നൂലാമാലകള്‍ പറഞ്ഞു പണം നല്‍കാതെ മടക്കി അയച്ചവരുമുണ്ട്. ലോക് ഡൗണ്‍ കാലത്ത് വാഹന സൗകര്യമില്ലാതെ നാലുകിലോമീറ്റര്‍ നടന്ന് പണം വാങ്ങാനെത്തിയവരെയും കാണാം.

രാഷ്ട്രീയ താല്‍പ്പര്യമാണ് ലക്ഷ്യമെന്ന് സിപിഐഎം ആരോപിച്ചു. ഇത്തരം നീക്കങ്ങളെ രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് ഇടതുപ്രവര്‍ത്തകരുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News