പൊലീസ് സര്‍വീസില്‍ നിന്ന് വിരമിച്ചു; കെ ടി ചാക്കോ ഇനി കാല്‍പ്പന്തുകളിയുടെ പരിശീലന കളരിയിലേക്ക്..

രാജ്യം കണ്ട മികച്ച ഗോള്‍കീപ്പര്‍മാരിലൊരാളായ കെ.ടി.ചാക്കോ ഇനി കാല്‍പ്പന്തുകളിയുടെ പരിശീലന കളരിയിലേക്ക്. പൊലിസ് ടീമില്‍ തനിക്കൊപ്പം പന്തുതട്ടിയ സുഹൃത്തുക്കളെയും ചേര്‍ത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്‌ബോള്‍ പരിശീലന കേന്ദ്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്.

പൊലീസ് സര്‍വീസില്‍ നിന്ന് വിരമിച്ചാലും ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഗോള്‍കീപ്പര്‍മാരിലൊരാളായ കെടി ചാക്കോ തിരക്കിലാണ്. കേരള ഫുട്‌ബോളിന്റെയും ഇന്ത്യന്‍ ഫുട്‌ബോളിന്റെയും കണ്ണികളിലൊരാളായി ഗോള്‍മുഖം കാത്ത് അമരത്ത് തിളങ്ങിയ ചാക്കോയ്ക്ക് ഫുട്‌ബോള്‍ ഇന്നും ജീവവായു തന്നെ

നിലവിലെ സാഹചര്യത്തില്‍ കേരള ഫുട്‌ബോളിള്‍ മാറ്റങ്ങളുടെ അനിവാര്യത ആവശ്യമാണോയെന്ന് ചോദ്യത്തിനും അളന്നു കുറിച്ചുള്ള മറുപടി.

സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് ഫെഡറേഷന്‍ കപ്പ് കേരളത്തിലേക്കെത്തിച്ച കളിക്കളത്തിലെ ഓര്‍മ്മകള്‍ പറയുമ്പോഴും ചാക്കോയുടെ മുഖത്ത് പത്തരമാറ്റിന്റെ തിളക്കം. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഗോള്‍ കീപ്പിങ് രംഗത്ത് അടക്കം പുതിയ മാനങ്ങള്‍ വരുത്തണമെന്നും ചാക്കോ പറഞ്ഞു വെക്കുന്നു.

കെഎപി അഞ്ചാം ബറ്റാലിയന്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് തലപ്പത്തുനിന്ന് 33 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസമാണ് കെടി ചാക്കോ സര്‍വീസില്‍ നിന്ന് വിരമിച്ചത്. പത്തനംതിട്ട ജില്ലയിലെ വീട്ടില്‍ കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന അദ്ദേഹം ഉടന്‍ ഫുട്‌ബോള്‍ ലോകത്തേയ്ക്ക് മടങ്ങിയെത്തുമെന്നും ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഉറപ്പു നല്‍കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here